കോവിഡ് ചികിത്സയിലിരുന്ന ട്രംപ്, ആശുപത്രി വിട്ടു; രോഗമുക്തനായിട്ടില്ലെന്ന് ഡോക്ടര്‍മാർ

കോവിഡ് പോസിറ്റീവ് ആയതിനെതുടര്‍ന്ന് മൂന്നുദിവസം മുന്‍പാണ് ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

0

വാഷിങ്ടൺ :കോവിഡ് ബാധിതനായി ചികില്‍സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. തന്‍റെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെന്നും, ആശുപത്രി വിടുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍കുറിച്ചു. തുടര്‍ന്ന് വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി ആശുപത്രിയില്‍നിന്ന് അദ്ദേഹം വൈറ്റ് ഹൗസിലേക്ക് മടങ്ങി. എന്നാല്‍ പ്രസിഡന്‍റ് രോഗമുക്തനായിട്ടില്ലെന്ന് ഡോക്ടര്‍ അറിയിച്ചു.

കോവിഡ് പോസിറ്റീവ് ആയതിനെതുടര്‍ന്ന് മൂന്നുദിവസം മുന്‍പാണ് ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ, ആശുപത്രിക്ക് പുറത്തു കാത്തുനില്‍ക്കുന്ന അനുയായികളെ ട്രംപ് വാഹനത്തിനുള്ളിലിരുന്ന് അഭിവാദ്യം ചെയ്തു. ഇത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. തിരഞ്ഞെടുപ്പു പ്രചാരണരംഗത്തേക്ക് വേഗം മടങ്ങിയെത്തുന്നതിന്‍റെ ഭാഗമാണ് തിടുക്കപ്പെട്ടുള്ള മടക്കമെന്നാണ് വിലയിരുത്തല്‍

You might also like

-