ബി ജെ പി സ്ഥാനാർത്ഥിയാകാൻ കോടികൾ വാഗ്ദാനം ചെയ്തെന്ന് കോൺഗ്രസ് നേതാവ് എം.എ വാഹിദ്

ബിജെപിയിൽ ചേരാൻ കോടികൾ വാഗ്ദാനം ചെയ്തെന്ന് കോൺഗ്രസ് നേതാവും കഴക്കൂട്ടം മുൻ എം.എൽ.എയുമായ എം.എ വാഹിദിന്‍റെ വെളിപ്പെടുത്തൽ

0

ബിജെപിയിൽ ചേരാൻ കോടികൾ വാഗ്ദാനം ചെയ്തെന്ന് കോൺഗ്രസ് നേതാവും കഴക്കൂട്ടം മുൻ എം.എൽ.എയുമായ എം.എ വാഹിദിന്‍റെ വെളിപ്പെടുത്തൽ. ബിജെപി സ്ഥാനാര്‍ത്ഥിയാക്കാമെന്നും സംസ്ഥാനത്തെ ഏത് മണ്ഡലത്തില്‍ വേണമെങ്കിലും മത്സരിപ്പിക്കാമെന്ന് ഏജന്‍റ് വാഗ്ദാനം ചെയ്തതായി വാഹിദ് മീഡിയവണിനോട് പറഞ്ഞു.

മലബാര്‍ ഭാഗത്ത് ബിജെപിക്ക് മുസ്‍ലിം നേതൃത്വമുണ്ട് തിരുവിതാംകൂര്‍ ഭാഗത്ത് ഒരാള്‍ വേണമെന്നും അങ്ങനെ മത്സരിക്കാന്‍ താല്‍പര്യം അറിയിച്ചാല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ചോദിക്കുന്ന സീറ്റും പ്രചരണ ചിലവിന് ആവശ്യമായ കോടികള്‍ വഹിക്കാമെന്ന് പറഞ്ഞതായും എം.എ വാഹിദ് വെളിപ്പെടുത്തി.

നിങ്ങള്‍ക്ക് തെറ്റിപ്പോയി, എന്നെ അതിനൊന്നും കിട്ടില്ല, ഒരിക്കലും നിങ്ങള്‍ അതിന് എന്നെ പ്രതീക്ഷിക്കണ്ട, എന്‍റെ പുറകെ നടക്കുകയും ചെയ്യരുത്. നിങ്ങള്‍ എന്‍റെ അടുത്ത് വന്നത് തന്നെ മര്യാദക്കേടാണ് എന്നാണ് താന്‍ മറുപടി പറഞ്ഞതെന്ന് എം.എ വാഹിദ് പറഞ്ഞു.