യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ. ഓസ്റ്റിന്‍ മാര്‍ച്ച് 19നു ഇന്ത്യന്‍ സന്ദർശിക്കും

ഇന്ത്യാ സന്ദര്‍ശനത്തിനിടയില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ഇന്ത്യന്‍ ഗവണ്‍മെന്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ജനറല്‍ ലോയ്ഡ് ചര്‍ച്ച നടത്തും. മാര്‍ച്ച് 12 ന് വെര്‍ച്വലായി നടക്കുന്ന യുഎസ്, ഓസ്‌ട്രേലിയ, ജപ്പാന്‍, ഇന്ത്യ എന്നിവര്‍ ഉള്‍പ്പെടുന്ന ഇന്തോ- പസഫിക്ക് സമ്മിറ്റിനു ശേഷം നടക്കുന്ന സന്ദര്‍ശനമായതിനാല്‍ വളരെയധികം പ്രാധാന്യമാണ് ഇതിനു ലഭിക്കുക.

0

വാഷിംഗ്ടണ്‍: യുഎസ് ഡിഫന്‍സ് സെക്രട്ടറി മാര്‍ച്ച് 19നു മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന ഇന്ത്യന്‍ പര്യടനത്തിനായി എത്തുന്നു. ബൈഡന്‍ ഭരണം ഏറ്റെടുത്തതിനു ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ കാബിനറ്റ് അംഗമാണു ഡിഫന്‍സ് സെക്രട്ടറി ജനറല്‍ ലോയ്ഡ് ജെ. ഓസ്റ്റിന്‍. അമേരിക്കയും ഇന്ത്യയും തമ്മില്‍ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് സന്ദര്‍ശനോദേശ്യമെന്ന് ഡിഫന്‍സ് വക്താവ് അറിയിച്ചു.

ഇന്ത്യാ സന്ദര്‍ശനത്തിനിടയില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ഇന്ത്യന്‍ ഗവണ്‍മെന്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ജനറല്‍ ലോയ്ഡ് ചര്‍ച്ച നടത്തും. മാര്‍ച്ച് 12 ന് വെര്‍ച്വലായി നടക്കുന്ന യുഎസ്, ഓസ്‌ട്രേലിയ, ജപ്പാന്‍, ഇന്ത്യ എന്നിവര്‍ ഉള്‍പ്പെടുന്ന ഇന്തോ- പസഫിക്ക് സമ്മിറ്റിനു ശേഷം നടക്കുന്ന സന്ദര്‍ശനമായതിനാല്‍ വളരെയധികം പ്രാധാന്യമാണ് ഇതിനു ലഭിക്കുക. ഇന്ത്യ സന്ദര്‍ശനത്തിനു പുറമെ ജപ്പാന്‍ സൗത്ത്, കൊറിയ രാജ്യങ്ങളിലും ജനറല്‍ ലോയ്ഡ് സന്ദര്‍ശനം നടത്തും.

2007 നുശേഷം യുഎസുമായി 18 ബില്യണ്‍ ഡോളറിന്‍റെ ഡിഫന്‍സ് ഇടപാടുകളാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ഭാവിയില്‍ 3 ബില്യണ്‍ ഡോളറിന്‍റെ ആംസ് ഡ്രോണ്‍സ് വാങ്ങുന്നതിനുള്ള കരാറില്‍ ഇതിനകം തന്നെ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്.

ബഹിരാകാശ ഭീഷണി നേരിടുന്നതിന് ഇന്ത്യയും യുഎസും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നു കഴിഞ്ഞ മാസം ബാംഗ്ലൂരില്‍ നടന്ന എയ്‌റോ ഇന്ത്യ ഷോയില്‍ യുഎസ് ഡിഫന്‍സ് റിയര്‍ അഡ്മിറല്‍ ഇലിന്‍ ലോബച്ചര്‍ ആവശ്യപ്പെട്ടു. ഇന്‍ഡോ ഫസഫിക്ക് മേഖലയില്‍ വര്‍ധിച്ചുവരുന്ന ചൈനയുടെ സ്വാധീനം ലോക രാഷ്ട്രങ്ങള്‍ക്കു ഭീഷണിയാണെന്നും ഇലിന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

You might also like

-