പാലാ നഗരസഭയിൽ സിപിഎമ്മിന്റെയും കേരളകോൺഗ്രസിന്റെയും നേതാക്കൻമാർ തമ്മിൽ കയ്യാങ്കളി

സ്റ്റാന്റിംഗ് കമ്മിറ്റി കൂടുന്നതിലെ തർക്കം ആണ് സംഘർഷത്തിൽ കലാശിച്ചത്

0

പാലാ: പാലാ നഗരസഭയിൽ ഭരണ പക്ഷ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. സിപിഎമ്മിന്റെയും കേരളകോൺഗ്രസിന്റെയും നേതാക്കൻമാർ തമ്മിലടിക്കുകയായിരുന്നു.നിരവധി കൗൺസിലർമാർക്ക് സംഘർഷത്തിൽ പരിക്കേറ്റു. സ്റ്റാന്റിംഗ് കമ്മിറ്റി കൂടുന്നതിലെ തർക്കം ആണ് സംഘർഷത്തിൽ കലാശിച്ചത്. പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാൻ എൽ.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കയ്യാങ്കളിയിൽ സി.പി.എമ്മിൻറെ ബിനു പുളിക്കക്കണ്ടത്തിനും, കേരളാ കോൺഗ്രസിൻറെ ബൈജു കൊല്ലംപറമ്പിലിനും മർദ്ദനമേറ്റു.