പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി വെൽഫെയർ പാർട്ടിയിൽ

വെൽഫെയർ പാർട്ടി ആലുവ നിയോജക മണ്ഡലം സ്ഥാനാർഥി കെ.എം. ഷെഫ്റിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വെച്ചാണ് ഗോമതി പാർട്ടി മെമ്പർഷിപ്പ് എടുത്തത്.

0

പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി വെൽഫെയർ പാർട്ടിയിൽ ചേർന്നു . വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീക്കാണ്​ മെമ്പർഷിപ്പ് നൽകിയത്​. വെൽഫെയർ പാർട്ടി ആലുവ നിയോജക മണ്ഡലം സ്ഥാനാർഥി കെ.എം. ഷെഫ്റിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വെച്ചാണ് ഗോമതി പാർട്ടി മെമ്പർഷിപ്പ് എടുത്തത്. തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്കായി പൊമ്പിളൈ ഒരുമയുടെ നേതൃത്വത്തിൽ മൂന്നാറിൽ നടത്തിയ സമരങ്ങൾ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

വെൽഫെയർ പാർട്ടിയുടെ സാമൂഹിക നീതിയിലും സാഹോദര്യത്തിലുമധിഷ്ഠിതമായ രാഷ്ട്രീയവും അരികുവൽകരിക്കപ്പെട്ടവർക്കും ഭൂരഹിതർക്കും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങളുമാണ് തന്നെ പാർട്ടിയിലേക്ക് ആകർഷിച്ചതെന്ന് ഗോമതി പറഞ്ഞു. വെ2015 ​ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്തിലേക്ക് നല്ലതണ്ണി ഡിവിഷനില്‍ നിന്ന്​ പൊമ്പിളൈ ഒരുമൈ സ്​ഥാനാർഥിയായി മത്സരിച്ച ഗോമതി വിജയിച്ചിരുന്നു.