ഡല്‍ഹിയില്‍ സഫ്ദര്‍ജങ് ആശുപത്രയിൽ വന്‍ തീപിടുത്തം

ഡല്‍ഹിയില്‍ സഫ്ദര്‍ജങ് ആശുപത്രിയിലെ ഐ.സി.യു വാര്‍ഡില്‍ വന്‍ തീപിടുത്തം

0

ഡല്‍ഹിയില്‍ സഫ്ദര്‍ജങ് ആശുപത്രിയിലെ ഐ.സി.യു വാര്‍ഡില്‍ വന്‍ തീപിടുത്തം. രാവിലെ 6.35 ഓടെയാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് കാരണം വെന്‍റിലേറ്ററിൽ നിന്ന് തീ പടര്‍ന്നതാണ് അപകടകാരണമെന്നാണ് ഫയര്‍ഫോഴ്സിന്‍റെ വിലയിരുത്തല്‍. അപകടത്തില്‍ ആളപായമുണ്ടായിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഐ.സി.യുവിലെ അമ്പതോളം രോഗികളെ മറ്റ് വാര്‍ഡുകളിലേക്ക് മാറ്റിയിരുന്നു. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും ആശുപത്രി ജീവനക്കാരും ചേര്‍ന്നാണ് രോഗികളെ രക്ഷപ്പെടുത്തിയത്.മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായും അണച്ചത്.