ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1335,ഇന്നലെ മരിച്ചത് 242 പേർ

ചൈനയിലെ ഹുബെ പ്രവിശ്യയിൽ 14,840 പുതിയ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തു.

0

ബീജിംഗ്: ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1335 ആയി. ഹുബൈ പ്രവിശ്യയില്‍ ഇന്നലെ മാത്രം 242 പേരാണ് മരിച്ചത്. .ചൈനയിലെ ഹുബെ പ്രവിശ്യയിൽ 14,840 പുതിയ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തു.

ലോക വ്യാപകമായി കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ബാഴ്‌സലോണയില്‍ നടക്കാനിരുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസ് റദ്ദാക്കിയെന്ന് സംഘാടകര്‍ അറിയിച്ചു. കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ പൊതുപരിപാടികളും റദ്ദാക്കുകയാണെന്ന് ദലെ ലാമ അറിയിച്ചു.രോഗം എവിടെക്കും വ്യാപിക്കാന്‍ ഇപ്പോഴും സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജാഗ്രത അവസാനിപ്പിക്കാന്‍ സമയമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് ഗെബ്രേയേസസ് അറിയിച്ചു.

You might also like

-