കേരളാപോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം കേന്ദ്രം ഇടപെടും : വി മുരളീധരൻ

ഒരു സംസ്ഥാനത്തും കേട്ടുകേൾവിയില്ലാത്ത സംഭവമാണിത്. മുഖ്യമന്ത്രിയുടെ മറുപടിയ്ക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ ധനമന്ത്രാലയമോ ഇടപെടുമെന്നും വി മുരളീധരന്‍ പറഞ്ഞു.

0

തിരുവവന്തപുരം :കേരള പൊലീസില്‍ നിന്ന് 25 തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഒരു സംസ്ഥാനത്തും കേട്ടുകേൾവിയില്ലാത്ത സംഭവമാണിത്. മുഖ്യമന്ത്രിയുടെ മറുപടിയ്ക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ ധനമന്ത്രാലയമോ ഇടപെടുമെന്നും വി മുരളീധരന്‍ പറഞ്ഞു.പോലീസിനെതിരെയുള്ള സിഎജി റിപ്പോർട്ടിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ആയുധങ്ങൾ നഷ്ട്ടപ്പെട്ട സംഭവം കേവലം അഴിമതിയല്ലെന്നും, രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.സിഎജി റിപ്പോർട്ട് കേന്ദ്ര സർക്കാരിന് മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ ഇടപ്പെടുമെന്നും മുരളീധരൻ പ്രതികരിച്ചു.

എസ്.എ.പിയില്‍ നിന്ന് ആയുധങ്ങള്‍ നഷ്ടപ്പെട്ടതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സി.എ.ജി കണ്ടെത്തലിൽ ഡി.ജി.പിയെ മാറ്റി നിര്‍ത്തി സി.ബി.ഐ അന്വേഷിക്കണം. അഴിമതിയെ മൂടിവെക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. രാജ്യരക്ഷയെ ബാധിക്കുന്ന കാര്യമായതിനാല്‍ കേസ് കേന്ദ്ര ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സംസ്ഥാന പോലീസ് മേധാവിയെ തല്‍സ്ഥാനത്ത് നിന്നും അടിയന്തരമായി പുറത്താക്കണമെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. തന്റെ പദവി ദുരുപയോഗപ്പെടുത്തി വന്‍ ക്രമക്കേടുകള്‍ നടത്തിയ ബഹ്‌റയെ സസ്‌പെന്‍ഡ് ചെയ്ത് നിയമനടപടിക്ക് വിധേയമാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
ഉന്നത ഉദ്യോഗസ്ഥർക്ക് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ ഡി.ജി.പി മാനദണ്ഡങ്ങൾ ലംഘിച്ചു എന്നാണ് സി.എ.ജിയുടെ പ്രധാന കണ്ടെത്തൽ. പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ക്വാട്ടേഴ്സ് നിർമാണത്തിനുള്ള ഫണ്ടിൽ 2.81 കോടി രൂപ ഡി.ജി.പിക്കും എ.ഡി.ജി.പിമാർക്കുമുള്ള വില്ലകൾക്കായി വകമാറ്റി ചെലവഴിച്ചതായും സി.എ.ജി കണ്ടെത്തിയിരുന്നു.

You might also like

-