ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണബാധ

കപ്പലിൽ കൊറോണ ബാധിച്ച യാത്രക്കാരുടെ എണ്ണം 174 ആയി.3,711യാത്രക്കാരുമായി ഡയമണ്ട് പ്രിൻസസ് എന്ന കപ്പൽ കഴിഞ്ഞയാഴ്ച ജപ്പാനീസ് തീരത്ത് എത്തിയിരുന്നു.

0

കൊറോണ ബാധയെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ യാത്രക്കാരായ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജപ്പാനിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കപ്പലിൽ കൊറോണ ബാധിച്ച യാത്രക്കാരുടെ എണ്ണം 174 ആയി.3,711യാത്രക്കാരുമായി ഡയമണ്ട് പ്രിൻസസ് എന്ന കപ്പൽ കഴിഞ്ഞയാഴ്ച ജപ്പാനീസ് തീരത്ത് എത്തിയിരുന്നു. കഴിഞ്ഞ മാസം ഹോങ്കോങ്ങിൽ ഇറങ്ങിയ ഒരു യാത്രക്കാരന് കൊറോണ സ്ഥിരീകരിച്ചതോടെയാണ് കപ്പല്‍ ക്വാറന്റൈന്‍ ചെയ്ത് ജപ്പാനിലെ യോക്കോഹാമയില്‍ നങ്കൂരമിട്ടത്.

യാത്രക്കാരും ജോലിക്കാരും ഉൾപ്പെടെ 138 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. രോഗബാധിതരായ എല്ലാവരെയും മതിയായ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് കൊണ്ടുപോയി. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ജാപ്പനീസ് അധികൃതരുമായി ബന്ധപ്പെടുന്നതായും ഇന്ത്യൻ എംബസി അറിയിച്ചു.273 പേരെയാണ് കപ്പലിനുള്ളില്‍ കൊറോണ ലക്ഷണങ്ങളുമായി കണ്ടെത്തിയത്.
അതിനിടെ ചൈനയില്‍ കൊറോണ മരണസംഖ്യ ഉയരുന്നു. രോഗംബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരത്തി ഒരുന്നൂറ്റി പത്തായി. വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം നാല്‍പ്പത്തിനാലായിരം പിന്നിട്ടു. ഏപ്രില്‍ മാസത്തോടെ മാത്രമെ പൂര്‍ണമായി കൊറോണ വ്യാപനം തടയാന്‍ ആവുകയുള്ളൂവെന്ന് ചൈനീസ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊറോണ ചര്‍ച്ചചെയ്യാന്‍ ജനീവയില്‍ 400 ഗവേഷകരുടെ ദ്വിദിന സമ്മേളനം ആരംഭിച്ചു.

ഒരു തീവ്രവാദിയാക്രമണത്തേക്കാള്‍ അതിവഭീകരമെന്നാണ് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ വിശേഷിപ്പിച്ചത്. കൊറോണ വൈറസിനെ ലോകം ഒന്നാംനമ്പര്‍ ശത്രുവായി കണ്ട് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ലോകാകാരോഗ്യ സംഘടന ആഹ്വാനം ചെയ്തു. ഒന്നര വര്‍ഷത്തിനകം പുതിയ കൊറോണ വൈറസിനെ നേരിടാനുളള വാക്സിന്‍ ലഭ്യമാകുമെന്നും ഡബ്ല്യു.എച്ച്.ഒ. അറിയിച്ചു. ഏപ്രില്‍ മാസത്തോടെ മാത്രമെ പൂര്‍ണമായി കൊറോണ വ്യാപനം തടയാന്‍ ആവുകയുള്ളൂവെന്ന് ചൈനീസ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഹുബയ് പ്രവിശ്യയില്‍ മാത്രം പുതിയതായി 1,638 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊറോണ രോഗബാധിതരുടെ എണ്ണം 44,138 ആയി. അതിനിടെ യുഎഇയിൽ ഇന്ത്യൻ പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. നേരത്തേ കൊറോണ വൈറസ് സ്ഥിരീകരിച്ചയാളുമായി ഇടപഴകിയ വ്യക്തിയാണ് രോഗബാധിതനായത്. ഇതോടെ യുഎഇയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം എട്ടായി. ചൈനയില്‍നിന്ന് പൊട്ടിപ്പുറപ്പെട്ട പുതിയ കൊറോണ വൈറസിന് ലോകാരോഗ്യസംഘടന കോവിഡ്–നയന്റീന്‍ എന്ന പേര് നല്‍കി. വൈറസുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക ദേശത്തിന്റെയോ ആളുകളുടെയോ ബന്ധം വരാത്ത വിധമാണ് നാമകരണം.

You might also like

-