കോഴിക്കോട് ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു.

കോഴിക്കോട് തൊണ്ടയാട് ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറുടേയും ഒരു വിദ്യാര്‍ഥിയുടേയും പരിക്ക് ഗുരുതരമാണ്. മുക്കത്ത് നിന്ന് കോഴിക്കോട്ടേക്ക് വന്ന ബസാണ് മറിഞ്ഞത്.

0

കോഴിക്കോട് തൊണ്ടയാട് ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറുടേയും ഒരു വിദ്യാര്‍ഥിയുടേയും പരിക്ക് ഗുരുതരമാണ്. മുക്കത്ത് നിന്ന് കോഴിക്കോട്ടേക്ക് വന്ന ബസാണ് മറിഞ്ഞത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം.നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ തലകീഴായി മറിയുകയായിരുന്നു.

പരിക്കുകളേറ്റ കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മൂന്ന് ബസുകള്‍ ഒന്നിന് പുറകെ ഒന്നായി അമിത വേഗത്തില്‍ വരികയായിരുന്നുവെന്നും ഇതില്‍ രണ്ടാമത്തെ ബസാണ് അപകടത്തില്‍പ്പെട്ടതെന്നും നാട്ടുകാര്‍ പറയുന്നു. അമിതവേഗതയാണ് അപകടകാരണമന്നാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞവര്‍ഷവും ഇതേസ്ഥലത്ത് ബസ് അപകടം നടന്നിരുന്നു.

You might also like

-