ചന്ദ്രയാൻ രണ്ടിന്‍റെ രണ്ടാം ഘട്ട ഭ്രമണപഥമുയർത്തലും വിജയകരമായി പൂർത്തിയായി

ഭൂമിയിൽ നിന്ന് 251 കിലോമീറ്റർ എറ്റവും അടുത്ത ദൂരവും 54829 കിലോമീറ്റർ എറ്റവും അകന്ന ദൂരവുമായിട്ടുള്ള ദീർഘവൃത്ത ഭ്രമണപഥത്തിലാണ് ഇപ്പോൾ ഉപഗ്രഹമുള്ളത്.

0

ബംഗളൂരു: ചന്ദ്രയാൻ രണ്ടിന്‍റെ രണ്ടാം ഘട്ട ഭ്രമണപഥമുയർത്തലും വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ. ഇന്ന് പുലർച്ചെ 1:08നായിരുന്നു ഭ്രമണപഥം ഉയ‍‌ർത്തിയത്. 883 സെക്കൻഡ് ചന്ദ്രയാൻ രണ്ടിലെ പ്രോപ്പൽഷൻ സിസ്റ്റം പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥം ഉയർത്തിയത്. ഭൂമിയിൽ നിന്ന് 251 കിലോമീറ്റർ എറ്റവും അടുത്ത ദൂരവും 54829 കിലോമീറ്റർ എറ്റവും അകന്ന ദൂരവുമായിട്ടുള്ള ദീർഘവൃത്ത ഭ്രമണപഥത്തിലാണ് ഇപ്പോൾ ഉപഗ്രഹമുള്ളത്. ഈ മാസം 29നായിരിക്കും മൂന്നാമത്തെ ഭ്രമണപഥമുയർത്തൽ നടത്തുക

You might also like

-