ഇമ്മിഗ്രേഷന്‍ അധികൃതരില്‍ നിന്നും രക്ഷിക്കുന്നതിന് മനുഷ്യചങ്ങല

യു.എസ്. ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ടെന്നിസ്സിയില്‍ നിന്നും അനധികൃത കുടിയേറ്റക്കാരനെ അറസ്റ്റു ചെയ്യുന്നതിനുള്ള ശ്രമം സമീപവാസികളും, സുഹൃത്തുക്കളും മനുഷ്യ ചങ്ങല തീര്‍ത്ത് പരാജയപ്പെടുത്തി.

0

നാഷ്‌വില്‍ (ടെന്നിസ്സി): യു.എസ്. ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ടെന്നിസ്സിയില്‍ നിന്നും അനധികൃത കുടിയേറ്റക്കാരനെ അറസ്റ്റു ചെയ്യുന്നതിനുള്ള ശ്രമം സമീപവാസികളും, സുഹൃത്തുക്കളും മനുഷ്യ ചങ്ങല തീര്‍ത്ത് പരാജയപ്പെടുത്തി.
വാനില്‍ സഞ്ചരിച്ചിരുന്ന ഇയ്യാളെ പിന്തുടര്‍ന്ന ഐസ് (കഇഋ) ഉദ്യോഗസ്ഥന്‍ വാന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

വാന്‍ നിര്‍ത്തിയ ഉടനെ ഇയാളെ അറസ്റ്റു ചെയ്യുന്നതിനുള്ള ശ്രമം ഉദ്യോഗസ്ഥര്‍ നടത്തികൊണ്ടിരിക്കെ, കാറിലിരുന്നു കൊണ്ടു സമീപവാസികളേയും, സുഹൃത്തുക്കളേയും, ഫോണിലൂടെ വിവരം അറിയിച്ചു. തുടര്‍ന്നു എത്തിചേര്‍ന്നവര്‍ ഇയാളെ അറസ്റ്റു ചെയ്യുന്നത് തടയുന്നതിന് വാനിനും ചുറ്റും കൂടിനിന്ന് മനുഷ്യചങ്ങല തീര്‍ത്തു. ഇതിനിടയില്‍ വാനില്‍ ഇരുന്നിരുന്ന യുവാവിനും, മകനും ആവശ്യമായ ഭക്ഷണവും, വാന്‍ സ്‌റ്റോപ് ചെയ്യാതെ റണ്‍ചെയ്യുന്നതിനാവശ്യമായ ഗ്യാസും വാങ്ങി നല്‍കി.

ജനങ്ങളുടെ പ്രതിരോധനം ശക്തമായപ്പോള്‍, മണിക്കൂറുകള്‍ നീണ്ട നാടകം അവസാനിപ്പിച്ചു ഉദ്യോഗ്‌സഥര്‍ സ്ഥലം വിട്ടു.

കഴിഞ്ഞ പതിനാലുവര്‍ഷമായി എനിക്കു ഇവരെ അറിയാം. പിതാവിനേയും, മകനേയും വേര്‍പിരിക്കുന്നതും എനിക്ക് സഹിക്കാവുന്നതിലും അധികം വേദന ജനിപ്പിക്കും. അതാണ് മനുഷ്യചങ്ങലയില്‍ ആണു പങ്കെടുക്കുന്നത്. സമീപവാസിയായ ഫെലിഷേഡ പറഞ്ഞു.