പെട്ടിമുടി  ദുരന്തം  ഒരുമാസം പിന്നിടുന്നു   കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ  അവസാനിപ്പിയ്ക്കാതെ പ്രതീക്ഷയോടെ  നാട്ടുകാർ 

അപകടത്തിൽ പെട്ടവരുടെ  പുനരധിവാസവുമായി ബന്ധപ്പെട്ട  നടപടികർമ്മങ്ങൾ  ജില്ലാ ഭാരക്കുടം തയ്യാറാക്കിവരികയാണ് കെ ഡി കെ എച് പി കമ്പനി യുടെ  സഹായത്തോടെയാണ്  ദുരന്തത്തിൽപെട്ടവർക്ക്  വീടുകൾ നിർമ്മിച്ചു നൽകുന്നത്

0

മൂന്നാർ: പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്തമുണ്ടായിട്ട് ഒരുമാസം. അപകടത്തിൽ കാണാതായ 70 പേരിൽ നാല് പേരെ കണ്ടെത്താനായിട്ടില്ല. കാണാതായ നാലുപേർക്കുവേണ്ടിയുള്ള തിരച്ചിൽ പ്രദേശത്തു  ദേവികുളം എം എൽ എ യുടെ നേതൃത്തത്തിൽ  കെ എച് പി കമ്പനി തൊഴിലകൾ  നടത്തിക്കൊണ്ടിരിക്കുകയാണ് . അപകടത്തിൽ പെട്ടവരുടെ  പുനരധിവാസവുമായി ബന്ധപ്പെട്ട  നടപടികർമ്മങ്ങൾ  ജില്ലാ ഭരണകൂടം  തയ്യാറാക്കിവരികയാണ് കെ ഡി കെ എച് പി കമ്പനി യുടെ  സഹായത്തോടെയാണ്  ദുരന്തത്തിൽപെട്ടവർക്ക്  വീടുകൾ നിർമ്മിച്ചു നൽകുന്നത് .  ഒൻപതു കുടുംബങ്ങൾക്കാണ്  ഇത്തരത്തിൽ പുനരധിവാസം  വേണ്ടി വരിക  ഇവരെ പുനരധിവസിപ്പിക്കാൻ  അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് ആറിന് രാത്രി  പത്തരമണിക്കാണ് പെട്ടിമുടിയിൽ  ഉരുൾപൊട്ടിയത്   .കനത്തമഴയിലും  മണ്ണിടിച്ചലിലും  വാർത്ത വിനിമയ ബന്ധം താറുമാറായതോടെ  ദുരന്തം പുറംലോകമറിഞ്ഞത് പിറ്റേന്ന് മാത്രമാണ്   നാല് ലയങ്ങളിലായി ഉണ്ടായിരുന്ന 36 വീടുകൾ മണ്ണിനടിയിലായി.   ലയങ്ങളിൽ താമസിച്ചിരുന്ന 82 പേരിൽ പന്ത്രണ്ടുപേരെ  രക്ഷപെടുത്തി  70 പേർ മണ്ണിനടിയിലായി. നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

അപകടത്തിൽ മരണ മടഞ്ഞവരുടെ കുടുംബങ്ങൾക്ക്  സംസ്ഥാന  സർക്കാർ  അഞ്ചുലക്ഷം രൂപ  നഷ്ടപരിഹാം പ്രഖ്യപിട്ടുണ്ട് . ഇതോടൊപ്പം   അപകടത്തിൽ മരണമടഞ്ഞ ഓരോ തോട്ടം തൊഴിലാക്കും  കെ ഡി എച് പി കമ്പനി അഞ്ചു ലക്ഷം  വീതവും നൽകും . ദുരന്തഭൂമി സന്ദർശിച്ച     മുഖ്യമന്ത്രി അപകടത്തിൽപ്പെട്ടവരുടെ പുനരധിവാസം ഉറപ്പ് നൽകിയിട്ടുണ്ട് . തോട്ടം ഉടമകളായ കണ്ണൻ ദേവൻ കമ്പനിയുമായി ചർച്ച നടത്തി വീട് നിർമിച്ച് നൽകുമെന്നായിരുന്നു വാഗ്ദാനം.ഇതിന്റെ ഭാഗമായി  ഉറ്റവരെ പുനരധിവസിപ്പിക്കാൻ  വലിയ രീതിയിലുള്ള  നടപടിക്രമങ്ങൾ  പൂർത്തിയാക്കിയിട്ടുണ്ട്

You might also like

-