ആറൻമുളയിൽ ആശുപത്രിയി കോവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ചു

ഇന്നലെ രാത്രിയാണ് സംഭവം. ആറന്മുള ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് 108 ആംബുലന്‍സ് ഡ്രൈവര്‍ അതിക്രമം നടത്തിയത്

0

പത്തനംതിട്ട: ആറൻമുളയിൽ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കോവിഡ് രോഗിയെ പീഡിപ്പിച്ചു. യുവതിയെ ആശുപത്രിയിലെത്തിക്കാൻ ചുമതലപ്പെടുത്തിയ ആംബുലന്‍സ് ഡ്രൈവറാണ് പീഡിപ്പിച്ചത്. കായംകുളം സ്വദേശി നൌഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു. നൌഫലിനെതിരെ തെളിവുകള്‍ ലഭിച്ചതായി ജില്ലാ പൊലീസ് മേധാവി കെ ജി സൈമണ്‍ പറഞ്ഞു.ഇന്നലെ രാത്രിയാണ് സംഭവം. ആറന്മുള ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് 108 ആംബുലന്‍സ് ഡ്രൈവര്‍ അതിക്രമം നടത്തിയത്. മൂന്ന് യുവതികള്‍ ആംബുലന്‍സിലുണ്ടായിരുന്നു. രണ്ട് പേരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലിറക്കി. മൂന്നാമത്തെയാളെ കോവിഡ് കെയര്‍ സെന്‍ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് ഡ്രൈവര്‍ ഉപദ്രവിച്ചത്.
യുവതി ആശുപത്രിയിലെത്തി വിവരം അറിയിച്ചതിന് പിന്നാലെ നൌഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ഇന്ന് വൈദ്യപരിശോധനക്ക് വിധേയയാക്കും. നൌഫലിനെതിരെ നേരത്തെ തന്നെ കൊലപാതക കേസുണ്ട്. ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിടാന്‍ നിര്‍ദേശം നല്‍കിയെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

-

You might also like

-