ആറ്റിങ്ങലിൽ വന്‍ കഞ്ചാവ് വേട്ട. 600 കിലോ കഞ്ചാവ് പിടികൂടി

മൈസൂരുവില്‍നിന്ന് കണ്ടെയ്നര്‍ ലോറിയില്‍ കടത്താന്‍ ശ്രമിക്കവെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടുകയായിരുന്നു.

0

തിരുവനന്തപുരം :ആറ്റിങ്ങലില്‍ വന്‍ കഞ്ചാവ് വേട്ട. 600 കിലോ കഞ്ചാവ് പിടികൂടി. യു.പി, ആന്ധ്ര സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. മൈസൂരുവില്‍നിന്ന് കണ്ടെയ്നര്‍ ലോറിയില്‍ കടത്താന്‍ ശ്രമിക്കവെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടുകയായിരുന്നു.കഞ്ചാവുമായെത്തിയ കണ്ടെയ്നർ ലോറി എക്സൈസ് ‘പ്രത്യേക സ്ക്വാഡ്‌ പിടികൂടി. ആറ്റിങ്ങൽ കോരാണിയിൽ വച്ചാണ് ലോറി പിടികൂടിയത്,ലോറിയിലുണ്ടായിരുന്നു രണ്ട് ഉത്തരേന്ത്യക്കാരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കഞ്ചാവ് എത്തിച്ച ചിറയിയിങ് കിഴ് സ്വദേശി ഒളിവിലാണ്