ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
ഇ ശ്രീധരന് പാലക്കാട് സ്ഥാനാര്‍ഥിയാകും. കുമ്മനം രാജശേഖരന് നേമത്ത് നിന്നാണ് ജനവിധി തേടുക
ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 115 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കെ സുരേന്ദ്രന് രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയാകും. മഞ്ചേശ്വരത്തും കോന്നിയിലുമാണ് മത്സരിക്കുക. ഇ ശ്രീധരന് പാലക്കാട് സ്ഥാനാര്‍ഥിയാകും. കുമ്മനം രാജശേഖരന് നേമത്ത് നിന്നാണ് ജനവിധി തേടുക. സുരേഷ് ഗോപി തൃശൂരിലാണ് മത്സരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രലില്‍ നടന് കൃഷ്ണകുമാറാണ് സ്ഥാനാര്‍ഥി.
അല്‍ഫോന്‍സ് കണ്ണന്താനം- കാഞ്ഞിരപ്പള്ളി, പി കെ കൃഷ്ണദാസ് കാട്ടക്കട, ഡോ എം അബ്ദുസ്സലാം- തിരൂര്‍, ജേക്കബ് തോമസ്- ഇരിങ്ങാലക്കുടയും സ്ഥാനാര്‍ഥിയാകും.ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സികെ പത്മനാഭനാണ് സ്ഥാനാർത്ഥി.
പട്ടികയിങ്ങനെ
- മഞ്ചേശ്വരം- കെ സുരേന്ദ്രൻ
- കോന്നി- കെ സുരേന്ദ്രൻ
- പാലക്കാട് – ഇ ശ്രീധരൻ
- നേമം- കുമ്മാനം രാജശേഖരൻ
- കാട്ടാക്കട – പികെ കൃഷ്ണദാസ്
- ധർമടം – സികെ പത്മനാഭൻ
- തൃശൂർ- സുരേഷ് ഗോപി
- ഇരിഞ്ഞാലക്കുട- ജേക്കബ് തോമസ്
- കാസർക്കോട് – അഡ്വ. ശ്രീകാന്ത്
- ഉദുമ- വേലായുധൻ എ
- കാഞ്ഞങ്ങാട്- ബൽരാജ് എം
- തൃക്കരിപ്പൂർ- ഷിബിൻ ടിവി
- പയ്യന്നൂർ- കെകെ ശ്രീധരൻ
- കല്യാശേരി- അരുൺ കൈതപ്രം
- തളിപ്പറമ്പ് – ഗംഗാധരൻ എപി
- ഇരിക്കൂർ – ആനിയമ്മ രാജേന്ദ്രൻ
- അഴീക്കോട് – കെ രഞ്ജിത്ത്
- കണ്ണൂർ – അർച്ചന വണ്ടിച്ചൽ
- തലശ്ശേരി – എൻ ഹരിദാസ്
- കൂത്തുപറമ്പ്- സി സദാനന്ദൻ മാസ്റ്റർ
- മട്ടന്നൂർ – ബിജു എലക്കുഴി
- പേരാവൂർ – സ്മിത ജയമോഹൻ
- മാനന്തവാടി- മണിക്കുട്ടൻ
- കൽപ്പറ്റ – സുഭീഷ് ടിഎം
- വടകര – എം രജീഷ് കുമാർ.
- കുറ്റ്യാടി – പിപി മുരളി
- നാദാപുരം- എംപി രാജൻ
- കൊയിലാണ്ടി – എൻപി രാധാകൃഷ്ണൻ
- പേരാമ്പ്ര- സുധീർ കെവി
- ബാലുശ്ശേരി – ലിബിൻ ഭാസ്കർ
- എലത്തൂർ- ടിപി ജയചന്ദ്രൻ മാസ്റ്റർ
- കോഴിക്കോട് നോർത്ത് -എംടി രമേശ്
- കോവിക്കോട് സൗത്ത് – നവ്യ ഹരിദാസ്
- ബേപ്പൂർ – കെപി പ്രകാശ് ബാബു
- കുന്നമംഗലം- വികെ സജീവൻ
- കൊടുവള്ളി- ടി ബാലസോമൻ
- തിരുവമ്പാടി- ബേബി അമ്പാട്ട്
- കൊണ്ടോട്ടി – ഷീബ ഉണ്ണികൃഷ്ണൻ
- ഏറനാട് – അഡ്വ. ദിനേശ്
- നിലമ്പൂർ- അഡ്വ. ടികെ അശോക് കുമാർ
- വണ്ടൂർ – പിസി വിജയൻ
- മഞ്ചേരി- രാമകൃഷ്ണൻ പിആർ
- പെരിന്തൽമണ്ണ- സുചിത്ര മട്ടട
- മങ്കട- സജേഷ് എളയിൽ
- മലപ്പുറം – സേതുമാധവൻ
- വേങ്ങര – പ്രേമൻ മാസ്റ്റർ
- വള്ളിക്കുന്ന്- പീതാംബരൻ പാലാട്ട്
- തിരൂരങ്ങാടി- സത്താർഹാജി
- താനൂർ – നാരായണൻ മാസ്റ്റർ
- തിരൂർ – ഡോ. അബ്ദുൽ സലാം
- കോട്ടക്കൽ- പിപി ഗണേഷൻ
- തൃത്താല – ശങ്കു ടി ദാസ്
- പട്ടാമ്പി- കെഎം ഹരിദാസ്
- ഷൊർണൂർ – സന്ദീപ് വാര്യർ
- ഒറ്റപ്പാലം – പി വേണുഗോപാൽ
- കോങ്ങാട് – എം സുരേഷ് ബാബു
- മലമ്പുഴ- സി കൃഷ്ണകുമാർ
- തരൂർ – കെപി ജയപ്രകാശ്
- ചിറ്റൂർ – വി നടേശൻ
- ആലത്തൂർ – പ്രശാന്ത് ശിവൻ
- ചേലക്കര- ഷാജുമോൻ വട്ടേക്കാട്
- കുന്നംകുളം- അഡ്വ. കെകെ അനീഷ് കുമാർ
- ഗുരുവായൂർ – അഡ്വ. നിവേദിത
- മണലൂർ – എഎൻ രാധാകൃഷ്ണൻ
- വടക്കാഞ്ചേരി – ഉല്ലാസ് ബാബു
- ഒല്ലൂർ – ബി ഗോപാലകൃഷ്ണൻ
- നാട്ടിക – എകെ ലോചനൻ
- പുതുക്കാട് – എ നാഗേഷ്
- കൊടുങ്ങല്ലൂർ – സന്തോഷ് ചിറക്കുളം
- പെരുമ്പാവൂർ – ടിപി സിന്ധുമോൾ
- അങ്കമാലി – അഡ്വ. കെവി സാബു
- ആലുവ – എംഎൻ ഗോപി
- വൈപ്പിൻ – കെഎസ് ഷൈജു
- കൊച്ചി – സിജി രാജഗോപാൽ
- തൃപ്പൂണിത്തുറ- ഡോ. കെഎസ് രാധാകൃഷ്ണൻ
- എറണാകുളം – പദ്മജ എസ് മേനോൻ
- തൃക്കാക്കര എസ് സജി
- കുന്നത്തുനാട് – രേണു സുരേഷ്
- പിറവം – എംഎ ആശിഷ്
- മുവ്വാറ്റുപുഴ- ജിജി ജോസഫ്
- ഉടുമ്പഞ്ചോല – രമ്യ രവീന്ദ്രൻ
- തൊടുപുഴ – ശ്യാം രാജ് പി
- പീരുമേട് – ശ്രീനഗരി രാജൻ
- പാലാ- ഡോ. ജെ പ്രമീള ദേവി
- കടുത്തിരുത്തി- ലിജിനാൽ ജി
- കോട്ടയം- മിനർവ മോഹൻ
- പുതുപ്പള്ളി – എൻ ഹരി
- ചങ്ങനാശ്ശേരി – ജി രാമൻ നായർ
- കാഞ്ഞിരപ്പള്ളി – അൽഫോൺസ് കണ്ണന്താനം
- ആലപ്പുഴ- സന്ദീപ് വചസ്പതി
- അമ്പലപ്പുഴ – അനൂപ് ആന്റണി ജോസഫ്
- ഹരിപ്പാട് – കെ സോമൻ
- മാവേലിക്കര – സഞ്ജു
- ചേങ്ങന്നൂർ – എംവി ഗോപകുമാർ
- തിരുവല്ല- അശോകൻ കുളനാട
- ആറന്മുള- ബിജു മാത്യു
- അടൂർ – പന്തളം പ്രതാപൻ
- ചവറ- വിവേക് ഗോപൻ
- കുന്നത്തൂർ – റജി പ്രസാദ്
- കൊട്ടാരക്കാര – അഡ്വ വായക്കൽ സോമൻ
- പത്തനാപുരം – ജിതിൻ ദേവ്
- പുനലൂർ – ആയൂർ മുരളി
- ചടയമംഗലം – വിഷ്ണു പട്ടത്താനം
- ചാത്തന്നൂർ – ബിബി ഗോപകുമാർ
- ആറ്റിങ്ങൽ- പി സുധീർ
- ചിറയൻകീഴ്- ആശാനാഥ്
- നെടുമങ്ങാട് – ജെആർ പത്മകുമാർ
- വട്ടിയൂർക്കാവ് – വിവി രാജേഷ്
- തിരുവനന്തപുരം- കൃഷ്ണകുമാർ
- അരുവിക്കര- സി ശിവൻകുട്ടി
- പാറശ്ശാല – കരമന ജയൻ
- നെയ്യാറ്റിൻകര – രാജശേഖരൻ എസ് നായർ