ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ റോളിൽ ഗവർണർ രാഷ്ട്രീയം കളിക്കുന്നും കെ സി വേണുഗോപാൽ

പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ ഭരണഘടനയ്ക്ക് നേരെയുള്ള മിന്നലാക്രമണമാണ്. പൗരത്വത്തെ മതവുമായി ബന്ധപ്പെടുത്തുന്നത് അങ്ങേയറ്റം അപകടകരമാണ്

0

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്താണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു . ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ റോളിൽ ഗവർണർ രാഷ്ട്രീയം കളിക്കുകയാണ്. ഇന്ത്യയുടെ ആത്മാവിനെ മറന്നുള്ള കളിയാണ് മോദിയും അമിത് ഷായും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ ഭരണഘടനയ്ക്ക് നേരെയുള്ള മിന്നലാക്രമണമാണ്. പൗരത്വത്തെ മതവുമായി ബന്ധപ്പെടുത്തുന്നത് അങ്ങേയറ്റം അപകടകരമാണ്. നാടിനെ വിഭജിക്കാൻ ദേശീയതയെയും മതത്തെയും ഉപയോഗിക്കുന്നു. ജാർഖണ്ഡ് ജനവിധി ദില്ലിയിലും ആവർത്തിക്കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
പൗരത്വ നിയമത്തിന് എതിരായ പ്രക്ഷോഭത്തിൽ യു.ഡി.എഫിന് രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് മഹാറാലിയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഈ പ്രക്ഷോഭം അന്തിമമായി വിജയം കാണുമെന്ന് സമ്മേളനത്തിൽ സംസാരിച്ച വിവിധ സാമുദായിക നേതാക്കളും അഭിപ്രായപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തിൽ സുപ്രീം കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് യു.ഡി.എഫ് തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പോരാട്ടം അന്തിമമായി വിജയം കാണുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ പറഞ്ഞു. കൂട്ടായ പ്രക്ഷോഭം വേണമെന്ന് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ നിർദേശിച്ചു. ആർക്കും പ്രത്യേക താത്പര്യങ്ങളില്ലാത്ത സമരമാണ് വേണ്ടതെന്നായിരുന്നു കാന്തപുരം എപി അബൂബക്കർ മുസലിയാരുടെ അഭിപ്രായം. ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയെ ഒറ്റക്കെട്ടായി ചെറുക്കണം എന്ന് ഡോക്ടർ ഹുസൈൻ മടവൂർ പറഞ്ഞു.

എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ രാഘവൻ, കെ മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, ബെന്നി ബഹന്നാൻ, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ, ഡി.സി.സി പ്രസിഡന്‍റ് ടി സിദ്ദിഖ് തുടങ്ങിയവരും സംസാരിച്ചു കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് കെ.മുരളീധരൻ. ഗവർണര്‍ സ്വന്തം സമുദായത്തിന്റെ അന്തകനാണ്. ഗവർണർ മോദിയുടെ പി.ആർ ആകുകയാണ്. ഇങ്ങനെ പോയാൽ അദ്ദേഹത്തിന് സർ സി.പിയുടെ അനുഭവമായിരിക്കും സംഭവിക്കുകയെന്നും മുരളീധരൻ പറഞ്ഞു. വയനാട് മാനന്തവാടിയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംഘടിപ്പിച്ച പൗരത്വ പ്രക്ഷോഭ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

You might also like

-