കെ പി സി സി ഭാരവാഹി പട്ടികതയ്യാർ പ്രഖ്യപനം ഉടൻ

00 നടുത്ത് ഭാരവാഹികൾ ഉണ്ടായിരുന്ന പട്ടിക ഹൈകമാൻഡ് നിർദ്ദേശപ്രകാരം വെട്ടി 90 താഴെ ആക്കിയതാണ് വിവരം

0

ഡൽഹി ;സംസ്ഥാനത്തെ കെ.പി.സി.സി ഭാരവാഹികളുടെ പട്ടികക്ക് അന്തിമ രൂപമായി. ഒരാഴ്ച നീണ്ട ചർച്ചകൾക്കൊടുവിലാണ് കെ.പി.സി.സി ഭാരവാഹി പട്ടികയ്ക്ക് അന്തിമരൂപം നൽകിയിരിക്കുന്നത്. 100 നടുത്ത് ഭാരവാഹികൾ ഉണ്ടായിരുന്ന പട്ടിക ഹൈകമാൻഡ് നിർദ്ദേശപ്രകാരം വെട്ടി 90 താഴെ ആക്കിയതാണ് വിവരം. പ്രവർത്തന മികവ് മാനദണ്ഡമാക്കിയാണ് അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിൽ തുടരുകയാണ്.

എന്നാൽ സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കേരളത്തിൽ ആയതിനാൽ പട്ടിക സമർപ്പിചട്ടില്ല .കേരളം നേതൃത്തം തയ്യാറാക്കിയ ഭാരവാഹി പട്ടികയിൽ ചിലമറ്റംങ്ങൾ വരുത്തിയാവും സ്‌ഥാനങ്ങൾ നിശ്ചയിക്കുക . അഞ്ചു വർക്കിംഗ് പ്രസിഡന്റുമാർ, 10 വൈസ് പ്രസിഡന്റുമാർ, 30 ജനറൽ സെക്രട്ടറിമാർ ,50 സെക്രട്ടറിമാർ എന്ന നിലയിലായിരുന്നു പഴയ പട്ടിക. ഇതിൽ യൂത്ത് കോൺഗ്രസ് അടക്കമുള്ളവർ ശക്തമായ എതിർപ്പ് ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു.പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലും ഇത്തവണ ഭാരവാഹികളെ തെരഞ്ഞെടുക്കുക

You might also like

-