ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടിക പുറത്ത്

മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ ന്യൂഡൽഹി മണ്ഡലത്തിൽ ആരു മൽസരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.

0

ഡൽഹി:ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക കോൺഗ്രസ് പുറത്തിറക്കി. 54 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ആംആദ്മി പാർട്ടി വിട്ടെത്തിയ അൽക്കാ ലാംബയ്ക്ക് ചാന്ദ്നി ചൗക്കിലും ആദർശ് ശാസ്ത്രിക്ക് ദ്വാരകയിലും മൽസരിക്കും

Congress releases list of candidates for 54 out of 70 seats for upcoming Delhi Assembly elections. Alka Lamba to contest from Chandni Chowk, Arvinder Singh Lovely from Gandhi Nagar and Adarsh Shastri from Dwarka.
Image

Image

പ്രമുഖ നേതാക്കളായ അർവീന്ദർ സിങ് ലൗലി ഗാന്ധി നഗറിലും കൃഷ്ണ തിരത് പട്ടേൽ നഗറിലും ഹരൂൺ യുസുഫ് ബല്ലിമാരനിലും ജനവിധി തേടും. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ ന്യൂഡൽഹി മണ്ഡലത്തിൽ ആരു മൽസരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ആംആദ്മി പാർട്ടി മുഴുവൻ സീറ്റുകളിലേയ്ക്കും ബിജെപി 57 സീറ്റുകളിലേയ്ക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 8 നാണ് വോട്ടെടുപ്പ്.

You might also like

-