97 വയസിലും ജനവിധി തേടി വിദ്യ ദേവി

207 വോട്ടുകള്‍ക്കാണ് വിദ്യ ദേവിയുടെ വിജയം

0

രാജസ്ഥാനിലെ സിക്കാര്‍ ജില്ലയില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍വിജയിച്ച 97കാരിയായ വിദ്യ ദേവി സര്‍പഞ്ച് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.പുരനവാസ് ഗ്രാമപഞ്ചായത്തില്‍ നിന്നാണ് വിദ്യ ജനവിധി തേടിയത് പ്രധാന എതിരാളിയായ ആരതി മീണയെ 207 വോട്ടുകള്‍ക്കാണ് വിദ്യ ദേവി പരാജയപ്പെടുത്തിയത്. പതിനൊന്ന് പേരാണ് സര്‍പഞ്ച് സ്ഥാനത്തേക്ക് മത്സരിച്ചത് 843 വോട്ടുകളാണ് വിദ്യ ദേവി നേടിയത്.പഞ്ചായത്ത് ഭരണസമിതിയുടെ ചുമതല വഹിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയുടെ ഔദ്യോഗികനാമമാണ് സര്‍പഞ്ച്.

You might also like

-