ഗ്രുപ്പുകൾ വകവെക്കാതെ കേന്ദ്ര നേതൃത്വം പിഎസ് ശ്രീധരന്‍ പിള്ള വീണ്ടും ബിജെപി സംസ്ഥാന അധ്യക്ഷന്‍

ഡൽഹി :ബിജെപി സംസ്ഥാന അധ്യക്ഷനായി പിഎസ് ശ്രീധരന്‍ പിള്ളയെ നിയമിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് അധ്യക്ഷനെ പ്രഖ്യാപിച്ചത്. രണ്ടാം തവണയാണ് ശ്രീധരന്‍പിള്ള സംസ്ഥാന അധ്യക്ഷനാകുന്നത്. 2003-2006 സമയത്തായിരുന്നു മുമ്പ് ശീധരന്‍ പിള്ള ബിജെപിയുടെ പ്രസിഡന്റാവുന്നത് . പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കുമെന്ന് അധ്യക്ഷനായി നിയമിക്കപ്പെട്ട ശേഷം ശ്രീധരന്‍ പിള്ള പറഞ്ഞു. അതേസമയം, വി മുരളീധരന് ആന്ധ്രയുടെ ചുമതല നല്‍കാനും കേന്ദ്ര നേതൃത്വം തീരുമാനിച്ചു.
കുമ്മനം സ്ഥാനമൊഴിഞ്ഞ ശേഷം രണ്ട് മാസത്തോളം ബിജെപിക്ക് അധ്യക്ഷനില്ലാതായാത് പാര്‍ട്ടി അണികള്‍ക്കിടയില്‍ വ്യാപക വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. വി. മുരളീധര പക്ഷം കെ സുരേന്ദ്രനെ അധ്യക്ഷാനാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇത് തള്ളുകയായിരുന്നു. ഇതോടെയാണ് ശ്രീധരന്‍ പിള്ളയ്ക്ക് നറുക്ക് വീണത്. ഗ്രൂപ്പ് കളികളില്‍ പങ്കു ചേരാത്ത ശ്രീധരന്‍ പിള്ളയെ അധ്യക്ഷ സ്ഥാനത്തെത്തിക്കുന്നതിന് ആര്‍എസ്എസും അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.കെ സുരേന്ദ്രനെ അധ്യക്ഷനാക്കാന്‍ വി മുരളീധര പക്ഷവും എംടി രമേശിന് വേണ്ടി കൃഷ്ണദാസ് പക്ഷവും നില കൊണ്ടതോടെയാണ് സംസ്ഥാന അധ്യക്ഷ സ്ഥാനം ദേശീയ നേതൃത്വത്തിന് കീറാമുട്ടിയായിരുന്നത്. ഇക്കാര്യത്തില്‍ പരിഹാരം കാണാന്‍ അമിത്ഷാ കേരളത്തിലെത്തിയിരുന്നെങ്കിലും രണ്ട് പക്ഷവും നിലപാടില്‍ അയവ് വരുത്തിയിരുന്നില്ല