ബിഷപ്പിനെതിരായ ലൈംഗിക പീഡന കേസ് ഒതുക്കി തീർക്കാൻ 10 ഏക്കറും മഠവും വാഗ്ദാനം ചെയ്ത പുരോഹിതന് എതിരെ നടപടി
ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമിച്ച ഫാദര്‍ ജെയിംസ് ഏര്‍ത്തയിലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

ഡൽഹി : ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ 10 ഏക്കറും മഠവും വാഗ്ദാനം ചെയ്ത പുരോഹിതന് എതിരെ സി എം ഐ സഭയുടെ നടപടി. ഫാ. ജെയിംസ് എര്‍ത്തയിലിനെതിരെയാണ് സഭ നടപടി സ്വീകരിച്ചത്. കുര്യനാട് ആശ്രമത്തിന്റെ ചുമതലയില്‍നിന്ന് എര്‍ത്തയിലിനെ മാറ്റി. ബിഷപ്പിനെതിരായി ആരോപണമുന്നയിച്ച കന്യാസ്ത്രീയെ സഹായിച്ച സിസ്റ്റര്‍ അനുപമയെ ഫോണില്‍ വിളിച്ചാണ് പുരോഹിതന്‍ 10 ഏക്കറും മഠവും വാഗ്ദാനം ചെയ്തത്..
സി എം ഐ സഭയുടെ ഇടുക്കിയിലെ സ്ഥാപനത്തിലേക്കാണ് എര്‍ത്തയിലിനെ മാറ്റിയിട്ടുള്ളത്. ആശ്രമത്തിന്റെ പ്രിയോര്‍, സ്‌കൂളുകളുടെ മാനേജര്‍ എന്നീ പദവികളില്‍നിന്നും ഇദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ സംഭവത്തെ കുറിച്ച് വിശദീകരണം നല്‍കാനും സഭ എര്‍ത്തയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഫാ. ജെയിംസ് എര്‍ത്തയില്‍ സിസ്റ്റര്‍ അനുപമയെ ഫോണില്‍ വിളിച്ച് ബിഷപ്പിനെതിരായ കേസില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടത്. പരാതി പിന്‍വലിക്കാന്‍ 10 ഏക്കറും മഠവും വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു. 11 മിനിട്ടും നീണ്ടു നിന്ന സംഭാഷണം പുറത്തായതിനെ തുടര്‍ന്നാണ് സഭയുടെ നടപടി. എന്നാല്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് ആരെയും നിയോഗിച്ചിട്ടില്ലെന്ന് ജലന്ധര്‍ രൂപതാ സെക്രട്ടറി പറഞ്ഞു.ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമിച്ച ഫാദര്‍ ജെയിംസ് ഏര്‍ത്തയിലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പാലാ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം കുറവിലങ്ങാട് പൊലീസാണ് വൈദികനെതിരെ കേസെടുത്തത്. സംഭവത്തില്‍ ഏര്‍ത്തയിലിനെതിരെ സി.എം.ഐ സഭയും നടപടിയെടുത്തിട്ടുണ്ട്. കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം വെള്ളിയാഴ്ച ജലന്ധറിന് പോകും.