കശ്മീർ അസാധാരണ സൈനികനീക്കം അമിത്ഷാ പ്രഖ്യപനം നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗം ചേർന്നു. ഒരു മണിക്കൂറോളം മാത്രം നീണ്ട യോഗത്തിനു ശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ മടങ്ങി

0

ഡൽഹി ∙ കശ്മീരിൽ അസാധാരണമായ എന്തോ സംഭവിക്കാൻ പോകുന്നുവെന്ന ആശങ്കയ്ക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗം ചേർന്നു. ഒരു മണിക്കൂറോളം മാത്രം നീണ്ട യോഗത്തിനു ശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ മടങ്ങി. സാധാരണ വ്യാഴാഴ്ച ദിവസങ്ങളില്‍ ചേരുന്ന മന്ത്രിസഭ ഇന്ന് കൂടിയതു കശ്മീരിലെ സവിശേഷ സാഹചര്യം ചര്‍ച്ച ചെയ്യാനാണെന്നാണു വിവരം. മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങൾ അമിത് ഷാ രാജ്യസഭയിലും ലോക്സഭയിലും പ്രഖ്യാപിക്കും. അതിനിടെ ജമ്മു കശ്മീരിൽ സുരക്ഷാ സന്നാഹം ശക്തമാക്കി. ശ്രീനഗറിൽ അനിശ്ചിതകാലത്തേക്കു നിശാനിയമം പ്രഖ്യാപിച്ചു. അധിക സൈനിക വിന്യാസത്തിനും കനത്ത സുരക്ഷയ്ക്കും ‌പിന്നാലെ കശ്മീരിൽ അസാധാരണ നടപടികളാണു കേന്ദ്രം സ്വീകരിക്കുന്നത്

You might also like

-