ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ശശി തരൂര്‍

നിങ്ങള്‍ ഒറ്റയ്ക്കല്ല, ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരോ വ്യക്തിയും കശ്മീരിലെ നേതാക്കള്‍ക്കൊപ്പം നില്‍ക്കുമെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

0

ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ശശി തരൂര്‍ എം.പി. ഒമര്‍ അബ്ദുല്ല, നിങ്ങള്‍ ഒറ്റയ്ക്കല്ല, ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരോ വ്യക്തിയും കശ്മീരിലെ നേതാക്കള്‍ക്കൊപ്പം നില്‍ക്കുമെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാനും മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി, മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനായ സജ്ജാദ് ലോണ്‍ എന്നിവര്‍ വീട്ടുതടങ്കലിലാണ്.ഒമര്‍ അബ്ദുള്ള ട്വിറ്ററിലൂടെയാണ് വീട്ടുതടങ്കലിലുള്ള കാര്യം അറിയിച്ചത്. താഴ്‍വരയില്‍ അതീവ ഭീതികരമായ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോയികൊണ്ടിരിക്കുന്നതെന്നാണ് കശ്മീരിലെ ജനങ്ങള്‍ സോഷ്യല്‍ മീഡിയ വഴി അറിയിക്കുന്നത്.

You might also like

-