അദാനി ചതിച്ചു ആയിരം ദിനങ്ങൾ പിന്നിട്ടു വിഴിഞ്ഞം അറബിക്കടലിൽ

0

തിരുവനതപുരം :വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ആദ്യഘട്ടത്തിന്റെ പൂര്‍ത്തികരണത്തിനു അദാനി ഗ്രൂപ് പ്രഖ്യാപിച്ച 1000 ദിനം പൂര്‍ത്തിയായി. എന്നാൽ കേരളത്തിന്റെ സ്വപ്നപദ്ധതി ഇപ്പോഴും അറബിക്കടലില്‍ തന്നെ. , പറഞ്ഞ സമയത്തിനുള്ളില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാവില്ലെങ്കിലും ഒക്ടോബറോടെ തുറമുഖ നിര്‍മ്മാണംവാൻ വേഗം കൈവരിക്കുമെന്ന് അദാനി ഗ്രൂപ്പ് അധികൃതര്‍ പറയുന്നു
നിര്‍മ്മാണത്തിന് ആവശ്യമായ കരിങ്കല്ല് കിട്ടാതാണ് നിർമ്മാണത്തിന് പ്രധാന തടസ്സം എപ്പോൾ നിർമാണത്തിന് അവശയമായ കരിങ്കല്ല് തിരുവനതപുരം ജില്ലയിൽ നിന്ന് തന്നെ ശേഖരിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട് ഇവിടെത്തെ മിക്ക ക്വാറികള്‍ക്കും എന്‍ഒസി ലഭ്യമായിട്ടുണ്ടെന്നും തുടര്‍നടപടികള്‍ വേഗം കൈവരിച്ചതായും അദാനി ഗ്രുപ്പ് അധികൃതർ പറയുന്നു. തലസ്ഥാത്തേതു കൂടാതെ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ക്വാറികളില്‍നിന്നു കരിങ്കല്ല് പദ്ധതിക്കായെത്തിക്കും.

2015 ഡിസംബര്‍ അഞ്ചിനാണ് തുറമുഖത്തിന് കല്ലിട്ടത്. കരാര്‍ പ്രകാരം 2019 ഡിസംബര്‍ 15ന് വാണിജ്യാടിസ്ഥാനത്തില്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കണം. 1000 ദിവസംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുന്നു കമ്പനി വാഗ്ദാനം. കരാറില്‍ പറഞ്ഞ 1460 ദിവസംകൊണ്ട് പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയാണ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിയമസഭയില്‍ പറഞ്ഞത്.
3.1 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കാനുദ്ദേശിച്ച പുലിമുട്ടില്‍ പൂര്‍ത്തിയായത് 600 മീറ്റര്‍ മാത്രം. ഇതില്‍ നല്ലൊരു ശതമാനവും തിരയെടുത്തു. അഡ്മിനിസ്‌ട്രേറ്റിവ്, കസ്റ്റംസ്, ഇലക്ട്രിക്കല്‍ സെക്ഷനുകളടക്കം പ്രവര്‍ത്തിക്കേണ്ട 18 കെട്ടിടങ്ങളുടെ നിര്‍മ്മാണം തുടങ്ങിയേടത്തു തന്നെ. വാര്‍ഫ് നിര്‍മ്മാണത്തിന് 650 പൈലിങ്ങുകളാണുള്ളത്. പൂര്‍ത്തിയായത് 377 എണ്ണം. പുലിമുട്ട് ശക്തിപ്പെടുത്താന്‍ നിര്‍മ്മിക്കേണ്ട 10,000 ആക്രോപോഡുകളില്‍ പൂര്‍ത്തിയായത് 7000 എണ്ണം. തുറമുഖത്തിന് 50 ഹെക്ടര്‍ ഭൂമി സജ്ജമാക്കണം. ഇനിയും 15 ഹെക്ടര്‍ കൂടി വേണം.

You might also like

-