ഇടുക്കി അണക്കെട്ടിൽ പോലീസുകാരനെ മർദ്ദിച്ചത്തിന് ഓസ്ട്രേലിയയിൽ നഴ്‌സായ യുവതിക്കെതിരെ പോലീസ് കേസ്സ്

വാഹനത്തിൽനിന്ന് പുറത്തിറങ്ങിയ രണ്ട് സ്ത്രീകൾ പൊലീസിനെ അസഭ്യം പറയുകയും നാരകക്കാനം സ്വദേശിനിയായ യുവതി താക്കോൽക്കൂട്ടം ഉപയോഗിച്ച് സിവിൽ പൊലീസ് ഓഫീസറായ ശരത് ചന്ദ്രബാബുവിനെ മർദ്ദിക്കുകയുമായിരുന്നു.

0

ചെറുതോണി: ഇടുക്കി അണക്കെട്ട് സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ചതിന് നാരകക്കാനം സ്വദേശിനിക്കെതിരെ പൊലീസ് കേസെടുത്തു. ഓസ്ട്രേലിയയിൽ നഴ്‌സായി ജോലി ചെയ്യുന്ന യുവതിക്കെതിരെയാണ് കേസെടുത്തത്. ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായില്ല. യുവതി അവധിക്കായി നാട്ടിലെത്തിയതായിരുന്നു.അണകെട്ടിലെത്തി ബന്ധുക്കൾക്കൊപ്പം ഇടുക്കി ആർച്ചഡാമിന് സമീപം തുരങ്കത്തിന്റെ ഫോട്ടോ എടുക്കുമ്പോഴാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇടുക്കി അണക്കെട്ടിന് മുകളിലൂടെ വാഹനത്തിലെത്തിയ യുവതി മൊബൈൽ ഫോൺ ഉപയോഗിച്ച് ഡാമിന്‍റെ ദൃശ്യങ്ങൾ ചിത്രീകരിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ജീവനക്കാർ ഓടിയെത്തി മൊബൈൽ ഫോൺ പിടിച്ചുവാങ്ങി. ഇതേത്തുടർന്ന് വാഹനത്തിൽനിന്ന് പുറത്തിറങ്ങിയ രണ്ട് സ്ത്രീകൾ പൊലീസിനെ അസഭ്യം പറയുകയും നാരകക്കാനം സ്വദേശിനിയായ യുവതി താക്കോൽക്കൂട്ടം ഉപയോഗിച്ച് സിവിൽ പൊലീസ് ഓഫീസറായ ശരത് ചന്ദ്രബാബുവിനെ മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ശരത് ചന്ദ്രബാബു ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

വാഹനത്തിനുള്ളിൽ മൂന്നു പുരുഷൻമാരും മൂന്നു സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. പ്രളയക്കെടുതിയെ തുടർന്ന് ജില്ലയിലെ റോഡുകൾ തകർന്നതിനാലാണ് നിയന്ത്രണവിധേയമായി ഇടുക്കി ഡാമിന് മുകളിലൂടെ വാഹനഗതാഗതം അനുവദിച്ചത്. ഇത് മുതലെടുത്താണ് സംഘ ഡാമിൽ അഴിഞ്ഞാടിയത് പോലീസുകാരന്റെ പരാതിയിൽ ആദ്യം ചെറുതോണി സി ഐ പെൺകുട്ടികളെ കേസടുക്കാതെ പറഞ്ഞയിക്കുകയിരുന്നു പിന്നീട് പോലീസുകാരുടെ പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവി ഇടപെട്ടാണ് സ്ത്രീകൾക്കെതിരെ കേസ്സെടുക്കുന്നത്

You might also like

-