രഞ്ജൻ ഗൊഗോയ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് ആണ് സീനിയോറിറ്റി ക്രമത്തിൽ അടുത്ത ചീഫ് ജസ്റ്റിസ് ആകാന്‍ യോഗ്യത.

0

ഡൽഹി: ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഗൊഗോയ്|യുടെ പേര് ശിപാർശ ചെയ്തു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് അഭിപ്രായം ആരാഞ്ഞിരുന്നു.ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ ജഡ്ജിമാരിൽ ഒരാളാണ് ഗൊഗോയ്.
ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് ആണ് സീനിയോറിറ്റി ക്രമത്തിൽ അടുത്ത ചീഫ് ജസ്റ്റിസ് ആകാന്‍ യോഗ്യത. സുപ്രീം കോടതിയില്‍ കീഴ്‌വഴക്കത്തിന് വിരുദ്ധമായി സുപ്രധാന കേസുകൾ താരതമ്യേന ജൂനിയറായ ജഡ്ജിമാരുടെ ബെഞ്ചിന് നൽകുന്ന ചീഫ് ജസ്റ്റിസിന്റെ നിലപാടിനെതിരെ ഗൊഗോയ് ഉൾപ്പെടെയുള്ള നാല് ജഡ്ജിമാർ രംഗത്തെത്തിയിരുന്നു.

You might also like

-