ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂടും എം.എല്‍.എ ഡി.കെ മുരളിയും ക്വാറന്റൈനെൽ

വെഞ്ഞാറമൂട് സിഐ അറസ്റ്റ് ചെയ്ത റിമാന്‍ഡ് പ്രതിക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്

0

വെഞ്ഞാറമൂട് സിഐയുമായി വേദി പങ്കിട്ടതിനെ തുടര്ന്നു വാമനപുരം എം.എല്‍.എ ഡി.കെ മുരളിയും ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂടും ക്വാറന്റൈനില്‍‍. വെഞ്ഞാറമൂട് സിഐ അറസ്റ്റ് ചെയ്ത റിമാന്‍ഡ് പ്രതിക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം 23ന് കാര്‍ഷിക രംഗവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയില്‍ വെഞ്ഞാറമൂട് സി.ഐക്ക് ഒപ്പം ഡി.കെ മുരളി എംഎല്‍എയും സുരാജ് വെഞ്ഞാറമൂടും വേദി പങ്കിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഡി കെ മുരളി എംഎല്‍എയോട് ആരോഗ്യവകുപ്പ് ക്വാറന്റൈനില്‍‍ പോകാന്‍ നിര്‍ദേശിച്ചു. സുരാജ് വെഞ്ഞാറമൂടിന്‍റെ കൃഷിയിടത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.
അബ്കാരി കേസില്‍ അറസ്റ്റിലായ റിമാന്‍ഡ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സിഐ ഉള്‍പ്പെടെ സ്റ്റേഷനിലെ 33 പൊലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയിരുന്നു.സുരാജ് വെഞ്ഞാറമൂടും സഹോദരനും സ്വയം നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. അബ്കാരി കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്യുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയത്. എവിടെ നിന്നാണ് രോഗബാധയെന്ന് വ്യക്തമല്ല. ഇയാള്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജയില്‍ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. ജയിലിലെ നിരീക്ഷണ കേന്ദ്രത്തില്‍ ഇയാളോടപ്പം ഉണ്ടായിരുന്ന 14 ഓളം പേരെയും വിശദമായ പരിശോധനക്ക് വിധേയമാക്കും.