80ലക്ഷം മുടക്കി പണിത സിനിമ സെറ്റ് അടിച്ച് തകർത്ത് അക്രമകാരികളുടെ അഴിഞ്ഞാട്ടം

മലയാള സിനിമാക്കൊരു നാടൻ സൂപ്പർ ഹീറോയുടെ കഥ വാഗ്ദാനം ചെയ്ത് ചിത്രീകരണം തുടങ്ങിയ സിനിമയാണ് ടൊവിനോ തോമസ് നായകനായ 'മിന്നൽ മുരളി'. ഗോദ എന്ന സ്പോർട്സ് പ്രമേയ ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മലയാളം ഉൾപ്പെടെ നാല് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ്

0

കാലടി :80 ലക്ഷം മുടക്കി പണിത സിനിമ സെറ്റ് അടിച്ച് തകർത്ത് അക്രമകാരികളുടെ അഴിഞ്ഞാട്ടം. ടൊവിനോ തോമസിന്റെ മിന്നൽ മുരളി എന്ന ചിത്രത്തിന് വേണ്ടി കാലടിയിൽ കെട്ടിപ്പൊക്കിയ വിദേശ നിർമ്മിത മാതൃകയിലുള്ള പള്ളിയുടെ സെറ്റാണ് ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടത്. ആക്രമത്തിന് നേതൃത്വം നൽകിയവരെ അഭിനന്ദിച്ച് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് (എ.എച്ച്.പി.) എന്ന സംഘടനയുടെ ഫേസ്ബുക് പോസ്റ്റും വന്നിട്ടുണ്ട്.

മലയാള സിനിമാക്കൊരു നാടൻ സൂപ്പർ ഹീറോയുടെ കഥ വാഗ്ദാനം ചെയ്ത് ചിത്രീകരണം തുടങ്ങിയ സിനിമയാണ് ടൊവിനോ തോമസ് നായകനായ ‘മിന്നൽ മുരളി’. ഗോദ എന്ന സ്പോർട്സ് പ്രമേയ ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മലയാളം ഉൾപ്പെടെ നാല് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ്. 2019 ആരംഭത്തിൽ പ്രഖ്യാപിച്ച ചിത്രം 2019 ഡിസംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിച്ചു. കോവിഡിനെ തുടർന്നുള്ള പ്രതിസന്ധിയും ലോക്ക്ഡൗണും കാരണം ഷൂട്ടിംഗ് നിർത്തി വച്ചിരുന്നു.

വൻ മുടക്കുമുതലിൽ പടുത്തുയർത്തിയ സെറ്റിന് മേൽ നടന്ന കയ്യാങ്കളി സിനിമയുടെ അണിയറപ്രവർത്തകരെ ഞെട്ടിച്ചിരിക്കുകയാണ്. കാലടിയിൽ 80 ലക്ഷം മുതൽമുടക്കിൽ പടുത്തുയർത്തിയ സെറ്റാണ് ഒരുകൂട്ടം ആക്രമിച്ചു തകർത്തത്. കാലടി മഹാദേവ ക്ഷേത്രത്തിന്റെ മുന്നിൽ എല്ലാ അനുമതിയോടും കൂടി കെട്ടിപ്പൊക്കിയ പള്ളിയുടെ സെറ്റാണ് തകർന്നത്

ഒരുപാട് ദുഖമുണ്ടന്ന് ടോവിനോ തോമസ്

താന്‍ നായകനായ മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ടൊവിനോ തോമസ്. ഒരു പാട് വിഷമമുണ്ടെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ടൊവിനോ അറിയിച്ചു.

സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ സിനിമാരംഗത്തെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സംവിധായകരായ ആഷിഖ് അബു, ലിജോ ജോസ് പല്ലിശ്ശേരി, ഡോ.ബിജു, നടന്‍ അജു വര്‍ഗീസ് എന്നിവരും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു

എന്താ പറയേണ്ടത് എന്നറിയില്ല. ചിലർക്കിത് തമാശയാവാം,ട്രോള് ആവാം, പബ്ലിസിറ്റി ആവാം,രാഷ്ട്രീയം ആവാം,പക്ഷെ ഞങ്ങൾക്ക് ഇതൊരു സ്വപ്നം ആയിരുന്നു.കഴിഞ്ഞ ദിവസം വരെ ഈ ഫോട്ടോ കാണുമ്പോൾ ഒരു ഇത് നമ്മളുടെ സിനിമയുടെ സെറ്റ് ആണല്ലോ എന്നോർത്തു അഭിമാനവും,ഷൂട്ടിങ്ങിനു തൊട്ടു മുൻപ് ലോക്ക്ഡൌൺ സംഭവിച്ചതിനാൽ “ഇനി എന്ന്” എന്നോർത്തു കുറച്ചു വിഷമവും ഒക്കെ തോന്നുമായിരുന്നു.ചെയ്യുന്നത് ഒരു ചെറിയ സിനിമ അല്ല എന്ന് ധാരണയുള്ളത് കൊണ്ട്, രണ്ടു വർഷമായി ഈ സിനിമക്ക് വേണ്ടി പണിയെടുക്കാൻ തുടങ്ങിയിട്ട്. ഒരുപാട് വ

See more

Image may contain: sky, tree, plant, night, grass, outdoor and nature
Image may contain: sky, cloud, twilight, outdoor and nature
Image may contain: one or more people and outdoor

 

You might also like

-