പ്രതിസന്ധികളെ കൂടി മറികടന്നാണ് സംസ്ഥാന സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുന്നതെന്ന് മുഖ്യമന്ത്രി

നാലാം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറക്കുമെന്നും പിണറായി പറഞ്ഞു

0

വികസന ലക്ഷ്യം പൂര്‍ത്തിയാക്കാനുശ്ശ ദൗത്യത്തിനൊപ്പം സമാനതകളില്ലാത്ത പ്രതിസന്ധികളെ കൂടി മറികടന്നാണ് സംസ്ഥാന സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഏത് പ്രതിബന്ധങ്ങളേയും കൂട്ടായ്മയുടെ കരുത്തിൽ മറികടക്കാനും നേരിടാനും സര്‍ക്കാരിനായെന്നും മുഖ്യമന്ത്രി.

അഞ്ച് വര്‍ഷം കൊണ്ട് തീര്‍ക്കേണ്ട പല പദ്ധതികളും നാല് വര്‍ഷം പൂര്‍ത്തിയാക്കി. നാലാം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറക്കുമെന്നും പിണറായി പറഞ്ഞു.

കേരളം ലോകത്തിലെ ഏറ്റവും സുരക്ഷിതമായി ഇടമായി മാറി. കോവിഡ‍് പ്രതിസന്ധി തീരുമ്പോള്‍ പുതിയ സാധ്യതകള്‍ വരും. ഈ സാമ്പത്തിക വര്‍ഷം 15 ശതമാനം ചെലവ് വര്‍ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വ്യവസായങ്ങളെ കേരളത്തിലേക്ക് എത്തിക്കാൻ പദ്ധതി തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്ത് 4 കേന്ദ്രങ്ങളിൽ ലോജിസ്റ്റിക് പാർക്കുകൾ ആരംഭിക്കും. വിവിധ രാജ്യങ്ങളിലെ വ്യവസായ സംരംഭകരെ ആകർഷിക്കാൻ വിവിധ എംബസികളുമായി ബന്ധപ്പെട്ട് വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.