കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും കൊലക്കേസ് പ്രതി രക്ഷപ്പെട്ടു

പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസ് പ്രതി വിനീഷാണ് ചാടിപ്പോയത്. ഇന്നലെ രാത്രിയായ് സംഭവം. ഞായറാഴ്ച്ച രാത്രിയാണ് ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയത്.

0

കോഴിക്കോട് :കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഒരാള്‍ കൂടി ചാടിപ്പോയി. പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസ് പ്രതി വിനീഷാണ് ചാടിപ്പോയത്. ഇന്നലെ രാത്രിയായ് സംഭവം.
ഞായറാഴ്ച്ച രാത്രിയാണ് ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയത്. രാത്രി ഇയാള്‍ക്കൊപ്പം സെല്ലിലുണ്ടായിരുന്ന മറ്റൊരു അന്തേവാസിയുടെ വിരലില്‍ മോതിരം കുരുങ്ങിയിരുന്നു. ഇത് അഴിച്ചു മാറ്റാന്‍ അഗ്‌നി രക്ഷാ സേന സെല്ലില്‍ പ്രവേശിച്ചിരുന്നു. ഈ സമയത്താകാം ഇയാള്‍ ചാടിപ്പോയതെന്നാണ് സംശയിക്കുന്നത്.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. റിമാന്‍ഡിലിരിക്കെ പ്രതി നേരത്തെ ആത്മഹത്യാശ്രമം നടത്തിയിരുന്നു.

You might also like