യുപിയിൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്തു; കുട്ടിയുടെ നില അതീവ ​ഗുരുതരം

ഉത്തർപ്രദേശിലെ ഹാപുരിൽ വീട്ടുമുറ്റത്ത്​ കളിച്ചു​കൊണ്ടിരുന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്തു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മാരകമായ മുറിവ് ഏൽപ്പിച്ച ശേഷം അക്രമി സമീപത്തെ വയലിൽ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ നില അതീവ ​ഗുരുതരമാണ്.

0

വ്യാഴാഴ്​ച വൈകുന്നേരമാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ അക്രമി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ കാണാതായതോടെ കുടുംബം തിരച്ചിൽ തുടങ്ങി. കോട്ട്​വാലി പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് വയലിൽ നിന്ന് മാരകമായി ഉപദ്രവിക്കപ്പെട്ട നിലയിൽ കുട്ടിയെ കണ്ടെത്തിയത്. അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ആദ്യം ഹാപുരിലെ സർക്കാർ ആശുപത്രിയിലെത്തിലേക്ക് കൊണ്ടുപോയി. ശസ്​ത്രക്രിയ ആവശ്യമായതിനാൽ മീററ്റ്​ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി. കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച അക്രമി സ്വകാര്യഭാ​ഗങ്ങളിൽ മുറിവേൽപ്പിച്ചെന്നും ഡോക്ടർമാർ പറഞ്ഞു. സംഭവമറിഞ്ഞ് നാട്ടുകാർ വയലിലും സമീപ പ്രദേശങ്ങളിലും അക്രമിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതിയെ പിടികൂടാനായി എട്ടംഗ സംഘത്തെ നിയോഗിച്ചെന്ന് ഹാപുർ എസ്പി സഞ്ജീവ് സുമൻ പറഞ്ഞു. എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.