തിരച്ചില്‍ സംഘാംഗത്തിന് കോവിഡ്; പെട്ടിമുടിയിൽ രണ്ടു പേരുടെ മൃതദേഹം കുടി കണ്ടെത്തി മരണ സംഖ്യ 28 ആയി

ആലപ്പുഴയിൽ നിന്നും തെരച്ചിലിനെത്തിയ 25 അംഗ സംഘത്തിലെ ഒരാൾക്കാണ് കോവിഡ് സ്ഥികരിച്ചത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ആലപ്പുഴയിൽ നിന്നും പുറപ്പെടും മുൻപ് ഇവരുടെ സാമ്പിളുകൾ പരിശോധനക്ക് എടുത്തിരുന്നു ഇതിൽ ഒരാളുടെയാണ് പരിശോധന ഫലം പോസിറ്റിവ് ആയതു

0

മൂന്നാർ :പെട്ടിമുടി ദുരന്തമേഖലയിൽ തെരച്ചിലിനെത്തിയ എൻ ഡി ആർ ഫ് അംഗത്തിലെ ഒരാൾക്ക് കോവിഡ് സ്ഥികരിച്ചു .ആലപ്പുഴയിൽ നിന്നും തെരച്ചിലിനെത്തിയ 25 അംഗ സംഘത്തിലെ ഒരാൾക്കാണ് കോവിഡ് സ്ഥികരിച്ചത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ആലപ്പുഴയിൽ നിന്നും പുറപ്പെടും മുൻപ് ഇവരുടെ സാമ്പിളുകൾ പരിശോധനക്ക് എടുത്തിരുന്നു ഇതിൽ ഒരാളുടെയാണ് പരിശോധന ഫലം പോസിറ്റിവ് ആയതു സംഘത്തിലെ ഒരാൾക്ക് കോവിഡ് സ്ഥികരിച്ചതോടെ 25 പേരടങ്ങുന്ന സംഘത്തോട് ആലപ്പുഴയ്ക്ക് മടങ്ങാൻ നിർദേശിച്ചു

മൂന്നാര്‍ പെട്ടിമുടിയില്‍ എന്ന് നടത്തിയ തിരച്ചലിൽ 2 മൃതദേഹം കൂടി കണ്ടെത്തി. മരിച്ചവരുടെ എണ്ണം 28 ആയി. 38 പേരെക്കൂടി കണ്ടെത്താനുണ്ട്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്.ഉരുൾപൊട്ടലുണ്ടായ സ്ഥലത്തു 200 ദുരന്തനിവാരണ സേന അംഗങ്ങളുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. ജില്ലാ പൊലീസ് സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡും പരിശോധന നടത്തും

You might also like

-