പ്രേമം നിരസിച്ചതിന് 21 കാരൻ യുവതിയെ കൊലപ്പെടുത്തി

പെരിന്തൽമണ്ണ ഏലംകുളം കുഴന്തറ സ്വദേശിനി ദൃശ്യയാണ് മരിച്ചത്

0

പ്രേമം നിരസിച്ചതിന് 21 കാരൻ യുവതിയെ കുത്തിക്കൊലപ്പെടുത്തി. പെരിന്തൽമണ്ണ ഏലംകുളം  സ്വദേശി 21 വയസുകാരിയായ ദൃശ്യ ആണ് മരിച്ചത്.. സഹോദരി ദേവശ്രീ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് രാവിലെ 8 മണിയോടെ പ്രതി വിനീഷ് യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും രണ്ടാം നിലയിലുള്ള മുറിയിലെത്തി ദൃശ്യയേയും സഹോദരി ദേവശ്രീയേയും ആക്രമിക്കുകയായിരുന്നു. കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ചാണ് വിനീഷ് ദൃശ്യയെ കുത്തി കൊലപ്പെടുത്തിയത്.സംഭവത്തെ തുടർന്ന് പ്രതി വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

 

You might also like

-