സിബിഎസ്ഇ പ്ലസ് ടു മൂല്യനിർണയം അംഗീകരിച്ച് സുപ്രിംകോടതി

12ാം ക്ലാസ് ഇന്റേണല്‍ മാര്‍ക്കും 10, 11 ക്ലാസുകളിലെ അവസാന മാര്‍ക്കും പരിഗണിക്കാനാണ് നിര്‍ദേശം

0

സിബിഎസ്ഇ പ്ലസ് ടു മൂല്യനിർണയം അംഗീകരിച്ച് സുപ്രിംകോടതി.
12ാം ക്ലാസ് ഇന്റേണല്‍ മാര്‍ക്കും 10, 11 ക്ലാസുകളിലെ അവസാന മാര്‍ക്കും പരിഗണിക്കാനാണ് നിര്‍ദേശം. സുപ്രിം കോടതിയില്‍ നിലപാട് അറിയിച്ചത് അറ്റോണി ജനറല്‍ കെ കെ വേണുഗോപാലാണ്. സ്‌കൂളുകള്‍ കുട്ടികള്‍ക്ക് അമിത മാര്‍ക്ക് നല്‍കുന്നത് നിരീക്ഷിക്കാന്‍ സമിതികളുണ്ടാകും.ഫലപ്രഖ്യാപനം ജൂലൈ 31നകം നടത്തും.

30:30:40 അനുപാതത്തില്‍ 10, 11, 12 ക്ലാസുകളിലെ മാര്‍ക്കുകള്‍ പരിഗണിക്കാനാണ് തീരുമാനം. 12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കും 10,11 ക്ലാസുകളിലെ അവസാന മാര്‍ക്കുകളുമാണ് പരിഗണിക്കുക. 12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയ്ക്ക് 40% ആകും വെയ്‌റ്റേജ്. അഞ്ച് പ്രധാന വിഷയത്തില്‍ കൂടുതല്‍ മാര്‍ക്കുള്ള മൂന്നെണ്ണത്തിന്റെ ശരാശരി കണക്കാക്കും.