പ്രതിയെ പിന്തുടരുന്നതിനിടയില്‍ രണ്ടു ചിക്കാഗോ പോലീസ് ഓഫീസര്‍മാര്‍ ട്രെയിനിടിച്ച് മരിച്ചു

0

ചിക്കാഗൊ: ചിക്കാഗൊ സിറ്റി സൗത്ത് സൈഡില്‍ വെടിവെപ്പു നടക്കുന്നതറിഞ്ഞു എത്തിചേര്‍ന്ന രണ്ടു ചിക്കാഗൊ പോലീസ് ഓഫീസര്‍മാര്‍ പ്രതിയെ പിന്തുടരുന്നതിനിടയില്‍ റെയില്‍ പാളത്തിലൂടെ ചീറിപാഞ്ഞു വന്ന ട്രെയനിടിച്ചു കൊല്ലപ്പെട്ടു.

ഡിസംബര്‍ 17 തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. സൗത്ത് സൈഡില്‍ വെടിവെപ്പു നടക്കുന്നതറിഞ്ഞു എത്തിച്ചേര്‍ന്ന പോലീസു ഉദ്യോഗ്സ്ഥര്‍ പ്രതിയെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടയില്‍ ഓടി രക്ഷപ്പെട്ടാന്‍ ശ്രമിച്ചു. പ്രതിയെ റെയില്‍പാളത്തിലൂടെ ഓടുന്നതു കണ്ടു ഇവരും പിന്തുടര്‍ന്നു.

നോര്‍ത്ത് ബൗണിലൂടെ ട്രെയ്ന്‍ വരുന്നന്നെന്ന വിവരം പോലീസ് ഉദ്യോഗ്ഥര്‍ക്കു അറിയാമായിരുന്നുവെങ്കിലും, സൗത്ത് സൗണിലൂടെ വന്നിരുന്ന ട്രെയ്ന്‍ ഇവരുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല. 80 മൈല്‍ വേഗതയില്‍ വന്ന ട്രെയ്ന്‍ ഇരുവരേയും ഇടിച്ചു തെറിപ്പിച്ചു. ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിക്കുകയും ചെയ്തതായി ചിക്കാഗൊ പോലീസ് സൂപ്രണ്ട് എഡ്ഡി ജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രതിയെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.

പതിനെട്ടു മാസം സര്‍വ്വീസിലുള്ള കൊണാര്‍ഡ് ഗാരി(31)യും, രണ്ടരവര്‍ഷം സര്‍വ്വീസുള്ള എഡ് വേര്‍ഡൊ(39)യുമാണ് കൊല്ലപ്പെട്ടത്. പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ ജീവന്‍ ബലിയര്‍പ്പിക്കപ്പെട്ട ഓഫീസര്‍മാരുടെ മരണത്തില്‍ ചിക്കാഗൊ മേയര്‍ റഹം ഇമ്മാനുവേല്‍ അനുശോചനം അറിയിച്ചു