വനിതാമതിലിന് സർക്കാർ പണം ചിലവഴിക്കില്ല പിണറായി

നീക്കി വെച്ച 50 കോടി സര്‍ക്കാര്‍ പദ്ധതികള്‍ക്കെന്നും അതില്‍ നിന്നും ഒരു രൂപ പോലും എടുക്കില്ല

0

തിരുവനന്തപുരം: വനിതാമതിലിന് ഖജനാവില്‍ നിന്ന് പണം ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . നീക്കി വെച്ച 50 കോടി സര്‍ക്കാര്‍ പദ്ധതികള്‍ക്കെന്നും അതില്‍ നിന്നും ഒരു രൂപ പോലും എടുക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

വനിതാമതിലിന് സർക്കാർ പണം ചെലവിടില്ലെന്ന് മന്ത്രി തോമസ് ഐസകും പറഞ്ഞു. ബജറ്റ് തുക ചെലവിടില്ല എന്നും അദ്ദേഹം വ്യക്തമാക്കി . സർക്കാർ സത്യവാങ്മൂലം തെറ്റിദ്ധരിക്കപ്പെട്ടു. വനിത സംഘടനകൾ സ്വന്തം നിലയിൽ പണം സമാഹരിക്കുമെന്നും അതിന് അവർ പ്രാപ്തർ ആണെന്നും തോമസ് ഐസക് പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് തോമസ് ഐസകിന്‍റെ പ്രതികരണം