അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി രാഹുല്‍ അറസ്റ്റില്‍.

അഖിലും സഹോദരനുമാണ് യുവതിയെ കഴുത്തില്‍ കയര്‍ മുറുക്കി കൊന്നതെന്നു പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

0

തിരുവനന്തപുരം അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി രാഹുല്‍ അറസ്റ്റില്‍. കേസിലെ മുഖ്യപ്രതി അഖിലിന്റെ സഹോദരനാണ് രാഹുല്‍. അഖിലിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

രാഹുലിന്റെ സഹായത്തോടെയാണ് അഖില്‍ യുവതിയെ കൊന്നത്. നേരത്തെ അഖിലിന്റെ സുഹൃത്തായ മൂന്നാം പ്രതി ആദര്‍ശ് അറസ്റ്റിലായിരുന്നു.

കൊലപാതകത്തില്‍ പട്ടാളക്കാരനായ അഖില്‍ ഒന്നാം പ്രതിയും സഹോദരന്‍ രാഹുല്‍ രണ്ടാംപ്രതിയും സുഹൃത്ത് ആദര്‍ശ് മൂന്നാം പ്രതിയുമാണ്. ആദര്‍ശ് ഇപ്പോള്‍ റിമാന്‍ഡിലാണ്. അഖിലും സഹോദരനുമാണ് യുവതിയെ കഴുത്തില്‍ കയര്‍ മുറുക്കി കൊന്നതെന്നു പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

You might also like

-