മനുഷ്യ മയക്കുമരുന്നുകളെ കടത്തു 16 യു എസ് മറീനകള്‍ അറസ്റ്റില്‍

സാമ്പത്തിക നേട്ടം ലക്ഷ്യമാക്കി അനധികൃത കുടിയേറ്റക്കാരെയാണ് കടത്തിയതെന്നും, ജൂലായ് മാസത്തിന്റെ ആരംഭത്തിലാണ് ഇത് സംഭവിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.

0

വാഷിംഗ്ടണ്‍ ഡി സി: ജൂലായ് 25 വ്യാഴാഴ്ച മനുഷ്യ കടത്തും മയക്കുമരുന്ന് കടത്തിമായി ബന്ധപ്പെട്ട് പതിനാറ് മറീനകളെ അറസ്റ്റ് ചെയ്തതായി മറീന്‍ കോര്‍പിന്റെ പ്രസ്താവനയില്‍ പറയുന്നു.

വളരെ നാടകീയമായി കാലിഫോര്‍ണിയ ക്യാമ്പ് പെന്റല്‍ട്ടണില്‍ രാവിലെയാണ് മറീനകളെ അറസ്റ്റ് ചെയ്തത്.പതിനാറു പേരെ കൂടാതെ എട്ട് മറീനുകളെ മയക്കുമരുന്നു കള്ളക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതായും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സാമ്പത്തിക നേട്ടം ലക്ഷ്യമാക്കി അനധികൃത കുടിയേറ്റക്കാരെയാണ് കടത്തിയതെന്നും, ജൂലായ് മാസത്തിന്റെ ആരംഭത്തിലാണ് ഇത് സംഭവിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.

ലാന്‍സ കോര്‍പൊറല്‍സുമാരായ ബൈറണ്‍ ലോ, ഡേവിസ് സലാഡര്‍ എന്നിവരെ ടെക്കേറ്റ് പോര്‍ട്ടിന് ഇരുപത് മൈല്‍ സമീപമാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഓടിച്ചിരുന്ന വാഹനം ബോര്‍ഡര്‍ പെട്രോള്‍ അധികൃതര്‍ തടഞ്ഞു പരിശോധിച്ചപ്പോള്‍ മെക്‌സിക്കന്‍ രാജ്യക്കാരായ മൂന്ന് പേരെ കാറിന്റെ പിന്‍ സീറ്റില്‍ കണ്ടെത്തുകയും, ഇവരെ ബോര്‍ഡര്‍ പെട്രോള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ന്യൂജേഴ്‌സി, ലോസ് ആഞ്ചലസ് എന്നിവിടങ്ങളിലേക്ക് കൊണ്ടുവിടുന്നതിന് 8000 ഡോളറാണ് ഇവരില്‍ നിന്നും ആവശ്യപ്പെട്ടിരുന്നതെന്ന് ഇവരുടെ പരാതിയില്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മറീന്‍ കോര്‍പസ് സ്‌പോക്ക്‌സ്മാന്‍ ക്യാപ്റ്റന്‍ ക്രിസ്റ്റൊഫര്‍ ഹാരിസണ്‍ അറിയിച്ചു.

You might also like

-