കെ.ബി ഗണേഷ് കുമാർ എംഎൽഎ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ കല്ലേറ്. അഞ്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിടിയിൽ

കഴിഞ്ഞ ദിവസം വെട്ടിക്കവല കോക്കാട് വെച്ചു ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് നേരെ കരിങ്കൊടി കാണിച്ചത് സംഘർഷത്തിനിടയാക്കിയിരുന്നു.

0

കൊല്ലം: കെ.ബി ഗണേഷ് കുമാർ എംഎൽഎ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ കല്ലേറ്. കൊല്ലം ചവറയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് രെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഡിവൈഎഫ്.ഐ പ്രവർത്തകർ ചവറ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം വെട്ടിക്കവല കോക്കാട് വെച്ചു ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് നേരെ കരിങ്കൊടി കാണിച്ചത് സംഘർഷത്തിനിടയാക്കിയിരുന്നു. ക്ഷീരസംഘം കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു കരിങ്കൊടി പ്രതിഷേധം. ഇതേത്തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എംഎൽഎയുടെ അനുയായികൾ മർദ്ദിച്ചിരുന്നു.യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പത്തനാപുരത്ത് നാളെ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പത്തനാപുരം നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് തിങ്കളാഴ്ചയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. എംഎല്‍എയു‍ടെ പിഎ കോട്ടത്തല പ്രദീപിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പൊലീസ് തീര്‍ത്ത ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് നീങ്ങിയതിനെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സാജുഖാന്‍ ഉള്‍പ്പെടുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു

You might also like

-