കോടതി വിധി നടപ്പാക്കുന്നത്തിനെതിരെ യാകോബ സഭ ആലുവ എസ്പി ഓഫിസിലേക്ക് മാർച്ച്

യാക്കോബായ സഭയ്ക്ക് നീതി നിഷേധിക്കപെട്ടതായി സംസ്ഥാന സർക്കാരിന് ബോധ്യമുണ്ടെന്നും. എന്നാൽ ചില പോലീസ് ഉദ്യോഗസ്ഥർ പക്ഷപാതപരമായി പെരുമാറുകയാണെന്നും യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രെസ്റ്റി ജോസഫ് മാർ ഗ്രോഗോറിയോസ്

0

ആലുവ :കോടതി വിധി ദുർവ്യാഖ്യാനം ചെയ്ത്യാക്കോബായ പക്ഷത്തിന്റെ പള്ളികൾ പിടിച്ചെടുക്കുന്നുവെന്നാരോപിച്ച് സഭാനേതൃത്വം ആലുവ എസ്പി ഓഫിസിലേക്ക് മാർച്ച് നടത്തി. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുൻപിൽ വെച്ച് മാര്‍ച്ച് തടഞ്ഞു.ആലുവ ടൗൺഹാൾ പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ചിൽ സഭാ മെത്രാപൊലീത്തമാരും വൈദികരും നിരവധി വിശ്വാസികളും പങ്കെടുത്തു. യാക്കോബായ സഭയ്ക്ക് നീതി നിഷേധിക്കപെട്ടതായി സംസ്ഥാന സർക്കാരിന് ബോധ്യമുണ്ടെന്നും. എന്നാൽ ചില പോലീസ് ഉദ്യോഗസ്ഥർ പക്ഷപാതപരമായി പെരുമാറുകയാണെന്നും യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രെസ്റ്റി ജോസഫ് മാർ ഗ്രോഗോറിയോസ് മാർച്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

യാക്കോബായ സഭക്ക് നീതി നിഷേധിക്കുന്നതിനെതിരെ തുടർ സമരങ്ങൾ വരും ദിവസങ്ങളിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് മാർച്ച് അവസാനിച്ചത്. മാർച്ച് 2 മുതൽ ഹൈക്കോടതിക്ക് സമീപം പ്രാർത്ഥനയജ്ഞം സംഘടിപ്പിക്കുമെന്നും നേതൃത്വം അറിയിച്ചു. പൊലിസ് പക്ഷാപാതപരമായി പെരുമാറുന്നു എന്ന് ആരോപിച്ച് ആലുവ എസ് പിക്ക് സഭാനേതൃത്വം പരാതിയും നൽകി.അതേസമയം എറണാകുളം വെട്ടിത്തറ സെന്റ് മേരീസ് പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കി

You might also like

-