മുന്നാറിൽ ആകാശ കാഴ്ചകാണാം കനമുള്ള പോക്കറ്റ് വേണം

മൂന്നാറില്‍ നിന്നും കൊച്ചിയിലേക്ക് ഒരാള്‍ക്ക് 9500 രൂപയാണ് ഈടാക്കുന്നത്. അരമണിക്കൂറുകൊണ്ട് കൊച്ചിയിലെത്തും. ഒരേ സമയം ആറുപേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. രാവിലെ 11 മണിയോടെ ആദ്യ യാത്രക്കാരുമായി മൂന്നാറിലെത്തുന്ന ഹെലികോപ്ടര്‍ വൈകുന്നേരം 4 വരെ മൂന്നാറില്‍ വിനോദസഞ്ചാരികള്‍ക്കായി ലോക്കല്‍ സര്‍വ്വീസ് നടത്തും

0

മൂന്നാർ :മൂന്നാറിൽ എത്തുന്ന വീണ്ട സഞ്ചാരികൾക്ക് ആകാശക്‌ഴ്ചയൊരുക്കി ഹെലികോപ്ടര്‍ സര്‍വ്വീസ് ആരംഭിച്ചു. മൂന്നാര്‍ ഡി റ്റി പി സിയും സ്വകാര്യകമ്പനിയും ചേർന്നാണ് ഹെലികോപ്റ്റർ സർവീസ് ആരംഭിച്ചിട്ടുള്ളത് രാവിലെ 9.45 തോടെ കൊച്ചിയില്‍ നിന്നും തലശ്ശേരി സ്വദേശികളെ വഹിച്ച് പറന്നെത്തിയ സ്വകാര്യാ കമ്പനിയുടെ ഹെലികോപ്ടര്‍ 10.30 തോടെയാണ് എച് എം ൽ കമ്പനിയുടെ ലോക്കാട് ഗ്രൗണ്ടില്‍ പറന്നിറങ്ങിയത് .പിന്നീട് മുന്നാറിൽ നിന്നും 36 മിനിറ്റുകൊണ്ട് തേക്കടിയിലെത്തി ആദ്യ സംഘം തിരിച്ചു മൂന്നാറിലെത്തി. വിനോദസഞ്ചാര മേഘലയ്ക്ക് പുത്തന്‍ ഉണര്‍വ്വേകുന്നതാണ് ഇന്ന് ആരംഭിച്ചിരിക്കുന്ന ഹെലികോപ്ടര്‍ സര്‍വ്വീസെങ്കിലും അടിയന്തിര സാഹചര്യങ്ങളിൽ ആശുപത്രി ആവശ്യങ്ങൾക്കഴിയും ഹെലികോപ്റ്റർ
സർവ്വിസ് ഉപയോഗ പെടുത്താനാകും

കാര്യം എങ്ങനെയൊക്കെ ആണെങ്കിലും മുന്നാറിലെ ആകാശ കഴ കാണണമെങ്കിൽ പോക്കറ്റ് കളിയാക്കുക തന്നെ വേണം മൂന്നാറില്‍ നിന്നും കൊച്ചിയിലേക്ക് ഒരാള്‍ക്ക് 9500 രൂപയാണ് ഈടാക്കുന്നത്. അരമണിക്കൂറുകൊണ്ട് കൊച്ചിയിലെത്തും. ഒരേ സമയം ആറുപേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. രാവിലെ 11 മണിയോടെ ആദ്യ യാത്രക്കാരുമായി മൂന്നാറിലെത്തുന്ന ഹെലികോപ്ടര്‍ വൈകുന്നേരം 4 വരെ മൂന്നാറില്‍ വിനോദസഞ്ചാരികള്‍ക്കായി ലോക്കല്‍ സര്‍വ്വീസ് നടത്തും. 10 മിനിറ്റ് പറക്കുന്നതിന് 3500 രൂപയാണ് ഈടാക്കുന്നത്. രണ്ടുദിവസം സ്‌പെഷൽ ഡിസ്‌കൗണ്ടും നല്‍കിയിട്ടുണ്ട്. അടുത്തമാസം 7ന് ആകാശകാഴ്ചയുടെ ഔദ്ധ്യോഗിക ഉദ്ഘാടനം നടക്കുക. ഇപ്പോള്‍ ട്രയല്‍ റണ്ണിന്റെ ഭാഗമായാണ് പറക്കല്‍ ആരംഭിച്ചിരിക്കുന്നത്.

തലശ്ശേരിയില്‍ നിന്നുള്ള കുടുംമ്പമാണ് കൊച്ചിയിൽ നിന്നും ആദ്യമെത്തിയത് .മുന്നാറിൽ നിന്നും തേക്കടിക്കുള്ള യാത്ര ദേവികുളം എം എല്‍ എ എസ്. രാജേന്ദ്രനും ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണനുംകൂടിയായിരുന്നു തോട്ടം തൊഴിിലാളികളടക്കം നിരവധി പേരാണ് കഴ്ച്ച കാണാൻ ലേക്കാട് മൈതാാനത്ത് എത്തിയത്

You might also like

-