വയനാട് പനമരത്ത് മുതലയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്ക്.

ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. കൈയിൽ കടിച്ച് വെള്ളത്തിലേക്കു വലിച്ചിടാൻ ശ്രമിച്ചെങ്കിലും പെട്ടെന്നു കരയിലേക്കു കുതറിയോടിയതുകൊണ്ടു രക്ഷപ്പെട്ടെന്ന് സരിത പറഞ്ഞു

0

പനമരം | വയനാട് പനമരത്ത് മുതലയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്ക്. പനമരം പുഴയിൽ തുണി അലക്കാൻ ഇറങ്ങിയ പരക്കുനി കോളനിയിലെ സരിതയെയാണ് മുതല ആക്രമിച്ചത്.

പുഴയിൽ മുതലയുടെ സാന്നിധ്യം പതിവാണെങ്കിലും ആക്രമണം ആദ്യമായാണെന്നു സരിത പറഞ്ഞു. കുറച്ച് കാലമായി പുഴയിൽ മുതലയുടെ സാന്നിധ്യമുള്ളതായി പ്രദേശവാസികളിൽ പലരും പരാതി പറഞ്ഞെങ്കിലും ഇത് സ്ഥിരീകരിക്കുന്ന തെളിവുകൾ ഒന്നും ലഭ്യമായിരുന്നില്ല. എന്നാൽ യുവതിയെ മുതല ആക്രമിച്ച പശ്ചാത്തലത്തിൽ ജാ​ഗ്രതാ നിർദേശവുമായി വനംവകുപ്പ് അടക്കം രം​ഗത്തെത്തിയിട്ടുണ്ട്.ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. കൈയിൽ കടിച്ച് വെള്ളത്തിലേക്കു വലിച്ചിടാൻ ശ്രമിച്ചെങ്കിലും പെട്ടെന്നു കരയിലേക്കു കുതറിയോടിയതുകൊണ്ടു രക്ഷപ്പെട്ടെന്ന് സരിത പറഞ്ഞു. കൈയ്ക്ക് പരുക്കേറ്റ സരിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

You might also like