1.962 ഗ്രാം എംഡിഎംഎയുമായി കൊച്ചിയിൽ യുവതി പിടിയിൽ

കൊച്ചി നോര്‍ത്ത് എസ്.ആര്‍.എം റോഡിലെ ഫ്‌ളാറ്റിലെ കിടപ്പുമുറിയില്‍ നിന്ന് 1.962 ഗ്രാം എംഡിഎംഎയുമായാണ് ബ്ലൈയ്‌സി പിടിയിലായത്. കൊച്ചിയിൽ ഏവിയേഷൻ പഠിക്കാനെത്തിയതായിരുന്നു പിടിയിലായ ബ്ലെയ്‌സി

0

കൊച്ചി| കൊച്ചിയിൽ എംഡിഎംഎയുമായിയുവതി പിടിയിൽ അഡമ്പര
ജീവിതംപണം കണ്ടെത്താൻ മയക്കുമരുന്ന് വിൽപന നടത്തിയ 20കാരി യാണ് അറസ്റ്റിലളിത് . കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനി ബ്ലെയ്‌സിയെയാണ് (20) കഴിഞ്ഞ ദിവസം എക്‌സൈസ് അറസ്റ്റ് ചെയ്തത്.ആഢംബര ജീവിതത്തിനുള്ള പണം തികയാതെ വന്നതോടെ മയക്കുമരുന്ന് വില്‍പ്പന നടത്തുകയായിരുന്നു.

കൊച്ചി നോര്‍ത്ത് എസ്.ആര്‍.എം റോഡിലെ ഫ്‌ളാറ്റിലെ കിടപ്പുമുറിയില്‍ നിന്ന് 1.962 ഗ്രാം എംഡിഎംഎയുമായാണ് ബ്ലൈയ്‌സി പിടിയിലായത്. കൊച്ചിയിൽ ഏവിയേഷൻ പഠിക്കാനെത്തിയതായിരുന്നു പിടിയിലായ ബ്ലെയ്‌സി. പഠനത്തിനൊപ്പം സ്പാ സെന്ററുകളിലടക്കം ബ്ലയ്ലി ജോലി ചെയ്തിരുന്നു. മയക്കുമരുന്ന് കച്ചവടത്തിനിടെ പഠനം പാതിവഴിയിൽ നിർത്തുകയും ചെയ്തു.പാലക്കാട് സ്വദേശിയായ കൂട്ടുകാരനാണ് മയക്കുമരുന്ന് എത്തിച്ച് നൽകിയിരുന്നത്. രാത്രിയിലായിരുന്നു പ്രധാനമായും വിൽപന. പ്രതിദിനം ഏഴായിരം രൂപവരെ ലഭിച്ചിരുന്നെന്നും യുവതി പറഞ്ഞു. പെണ്‍കുട്ടിയായതുകൊണ്ട് തന്നെ കച്ചവടം നടത്തുന്നതിനെ ആരും സംശയിക്കാതിരുന്നതിനും ബ്ലെയ്‌സിക്ക് തുണയാവുകയായിരുന്നു

You might also like