ക്യാപ്റ്റൻ കോൺഗ്രസ്സ് വിടുമോ ? അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന.

ബി ജെ പി യോടുള്ള തന്റെ നിലപാട് കൂടിക്കാഴ്ചക്ക് ശേഷം പ്രഘ്യാപിച്ചേക്കുമെന്നു വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു . പഞ്ചാബില്‍ കോണ്‍ഗ്രസിലെ തര്‍ക്കം മൂത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് അമരീന്ദര്‍ സിങ് രാജി വെച്ച

0

ഡൽഹി :കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നേതൃത്തം ഇടപെട്ട് രാജിവച്ചതിന് ശേഷം
മനസ്സുതുറക്കാത്ത ക്യാപ്റ്റൻ ഇന്ന് ഡൽഹിയിൽ എത്തി അമരീന്ദര്‍ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തി . ബി ജെ പി യോടുള്ള തന്റെ നിലപാട്
കൂടിക്കാഴ്ചക്ക് ശേഷം പ്രഘ്യാപിച്ചേക്കുമെന്നു വാർത്ത ഏജൻസി
റിപ്പോർട്ട് ചെയ്തു . പഞ്ചാബില്‍ കോണ്‍ഗ്രസിലെ തര്‍ക്കം മൂത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് അമരീന്ദര്‍ സിങ് രാജി വെച്ചത്.

പിസിസി പ്രസിഡന്റ് നവജോത് സിങ് സിദ്ദുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. കേന്ദ്ര നേതൃത്വം സിദ്ദുവിനൊപ്പം നിന്നതോടെ അമരീന്ദര്‍ രാജിവെച്ചു. പിന്നീട് സിദ്ദുവും പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു. അടുത്ത വര്‍ഷമാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചാബില്‍ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധി നേരിടുകയാണ്. അതിനിടെ അമരീന്ദര്‍ സിങ് പാര്‍ട്ടി വിടുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും.സിദ്ദു മുഖ്യമന്ത്രിയാകുന്നതിനെയും അമരീന്ദര്‍ സിങ് എതിര്‍ത്തു. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനെതിരെ അമരീന്ദര്‍ സിങ് പരസ്യമായി രംഗത്തെത്തിയിരുന്നു . അടുത്ത വര്ഷം പഞ്ചാബില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ .ക്യപ്റ്റന്റെ രാജി കോൺഗ്രസ്സിൽ വലിയ പ്രതിസന്ധി സൃഷിടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്

You might also like

-