മുഖ്യമന്ത്രി എവിടെ.. ? സർക്കാർ മാളത്തിൽ ഒളിച്ചു…. വിഴിഞ്ഞത്ത് അക്രമം നേരിടുന്നതിൽ സർക്കാർ പരാജയപെട്ടു വി.മുരളീധരൻ.

വിഴിഞ്ഞം വികസം കേരളത്തിന് ഒഴിച്ചുകൂടാനാകാത്ത പദ്ധതിയാണെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. അക്രമസംഭവം നേരിടാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ടത്ര തയ്യാറെടുപ്പുകൾ ഉണ്ടായില്ലെന്നും ഇന്റലിജൻസ്, സ്‌പെഷൽ ബ്രാഞ്ച് എന്നിവ പൂർണ പരാജയമാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

0

ഡൽഹി | കേരളത്തിലെ ക്രമസമാധാനം തകർന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളത്തിലെ ആഭ്യന്തരവകുപ്പിന് നാഥനില്ലെന്നും സമ്പൂർണ്ണമായ അരാജകത്വമാണ് ഉണ്ടായതെന്നും വി .മുരളീധരൻ പറഞ്ഞു.

‘”വിളിഞ്ഞത്ത് സർവകക്ഷിയോഗം വിളിച്ചത് കളക്ടറാണ്. ജില്ലയിലുള്ള രണ്ടു മന്ത്രിമാർ, മുഖ്യമന്ത്രി എന്നിവരെവിടെ ? സർക്കാർ മാളത്തിൽ ഒളിച്ചു. മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിക്കണമായിരുന്നു. അക്രമ സംഭവം ഉണ്ടാക്കിയവർക്കെതിരെയും നടപടി വേണം’..വിഴിഞ്ഞം വികസം കേരളത്തിന് ഒഴിച്ചുകൂടാനാകാത്ത പദ്ധതിയാണ് . അക്രമസംഭവം നേരിടാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ടത്ര തയ്യാറെടുപ്പുകൾ ഉണ്ടായില്ല… ഇന്റലിജൻസ്, സ്‌പെഷൽ ബ്രാഞ്ച് എന്നിവ പൂർണ പരാജയപ്പെട്ടു. കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. വിഴിഞ്ഞം പദ്ധതി വേണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നവരുടെ വീടും അക്രമത്തിൽ തകർക്കപ്പെട്ടു. അവർക്ക് സർക്കാർ സുരക്ഷ കൊടുക്കണം…” വി മുരളീധരൻ ചൂണ്ടിക്കാട്ടി

അതേസമയം വിഴി‍ഞ്ഞത്ത് കലാപ സാഹചര്യം ഉണ്ടാകാൻ കാരണം സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്റലിജൻസ് സംവിധാനങ്ങളുടെ പരാജയമാണ് ഇത്രയും വ്യാപകമായ അക്രമം ഭരണസിരാ കേന്ദ്രത്തിനടത്ത് നടക്കാൻ കാരണം. സർക്കാരിലെ ഒരു വിഭാഗം സമരക്കാർക്ക് ഒത്താശ ചെയ്തപ്പോൾ ചിലർ ജനങ്ങൾക്കൊപ്പമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ് . ഹൈക്കോടതി നിരവധി തവണ ശക്തമായ നടപടിയെടുക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഭരണകൂടം മൃദുസമീപനം കൈക്കൊള്ളുകയായിരുന്നു. വേണ്ടത്ര പൊലീസിനെ വിഴിഞ്ഞത്ത് വിന്യസിക്കാതെ സമരം കലാപമായി മാറിയത് സർക്കാരിന്റെ പരാജയമാണ്. കഴിഞ്ഞ ദിവസം പൊലീസിന്റെ കൺമുന്നിലാണ് തുറമുഖ വിരുദ്ധ സമരക്കാർ സമരത്തെ എതിർക്കുന്നവരെ ആക്രമിച്ചത്. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പൂർണമായും പരാജയപ്പെട്ടെന്ന് കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.

You might also like

-