കോടതിക്കും പോലീസിനുമെതിരെ യുദ്ധമാണ് നടക്കുന്നത് .അദാനി ,നടപടിയെടുക്കണമെന്ന് കോടതി

പോലീസ് നിഷ്ക്രിയമാണ്.5000 പോലീസിനെ വിന്യസിച്ചിരുന്നുവെന്ന് സർക്കാര് കോടതിയെ അറിയിച്ചു.മൂവായിരം പ്രക്ഷോഭകർ പോലീസ് സ്റ്റേഷൻ വളഞ്ഞു. പോലീസുകാർക്ക് പരിക്കേറ്റു,എഫ് ഐ ആർ രജിസ്റ്റർ ചെയ്തുവെന്നും സർക്കാർ വ്യക്തമാക്കി.ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.വിഴിഞ്ഞം സംഭവത്തിൽ നടപടിയെടുക്കണമെന്ന് ജസ്റ്റിസ് അനു ശിവരാമൻ നിര്‍ദ്ദേശിച്ചു

0

കൊച്ചി | വിഴിഞ്ഞം തുറമുഖ നിർമാണ പ്രവര്‍ത്തനത്തിന് സമരക്കാരിൽ നിന്നും സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിച്ചു.വിഴിഞ്ഞത്തെ സംഘർഷാവസ്ഥ അദാനി ഗ്രൂപ്പ് കോടതിയിൽ വിശദീകരിച്ചു.വലിയ ക്രമസമാധാന പ്രശ്നം നിലനില്‍ക്കുന്നു. സമരക്കാർക്ക് സ്വന്തം നിയമമാണ്.സർക്കാരിനും കോടതിക്കും പോലീസിനുമെതിരെ യുദ്ധമാണ് നടക്കുന്നത് .പോലീസ് നിഷ്ക്രിയമാണ്.5000 പോലീസിനെ വിന്യസിച്ചിരുന്നുവെന്ന് സർക്കാര് കോടതിയെ അറിയിച്ചു.മൂവായിരം പ്രക്ഷോഭകർ പോലീസ് സ്റ്റേഷൻ വളഞ്ഞു. പോലീസുകാർക്ക് പരിക്കേറ്റു,എഫ് ഐ ആർ രജിസ്റ്റർ ചെയ്തുവെന്നും സർക്കാർ വ്യക്തമാക്കി.ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.വിഴിഞ്ഞം സംഭവത്തിൽ നടപടിയെടുക്കണമെന്ന് ജസ്റ്റിസ് അനു ശിവരാമൻ നിര്‍ദ്ദേശിച്ചു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. .സ്വീകരിച്ച നടപടികൾ വെള്ളിയാഴ്ച അറിയിക്കാൻ സർക്കാരിനോട് ഹൈകോടതി ആവശ്യപ്പെട്ടു.അതേസമയം വിഴിഞ്ഞു തുറമുഖം സംസ്ഥാനത്തെ പ്രധാനപ്പെട്ട പദ്ധതിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. പദ്ധതി ഫിനിഷിങ്ങിലേക്ക് എത്തുമ്പോഴാണ് ഇങ്ങനത്തെ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. എല്ലാവരെയും ബോധ്യപെടുത്തി പദ്ധതി പൂർത്തിയാക്കാമെന്ന് കരുതുന്നു.
ചർച്ചകൾ നടക്കുന്നുണ്ട്.

You might also like

-