രാജഭരണം അല്ലാലോ? ഇല്ലാത്ത അധികാരം ഉണ്ടെന്നു ആണ് ഗവർണറുടെ മട്ട്., കാനം രാജേന്ദ്രന്‍

നിയമപ്രകാരം മാത്രമെ ഗവർണർക്ക് പ്രവർത്തിക്കാനാകൂ ,കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന് പ്രവർത്തിക്കാൻ ഇതു പോലെ കേന്ദ്രത്തിൻ്റെ ഏജൻ്റിനെ ആവശ്യമില്ല , ഏറ്റുമുട്ടലില്ലാതെ പോകാൻ മുഖ്യമന്ത്രി ശ്രമിച്ചിരുന്നു ,എന്നാൽ അതൊരു ദൗർബല്യമായി കാണേണ്ടതില്ലെന്നും കാനം കൂട്ടി ചേർത്തു

0

മലപ്പുറം| ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. സിപിഐ മലപ്പുറം ജില്ലാ സമ്മേളന വേദിയിലായിരുന്നു കാനത്തിന്‍റെ വിമര്‍ശനം.നിയമസഭ പാസാക്കിയ നിയമം അംഗീകരിക്കാതെ ഗവർണർ ബുദ്ധിമുട്ടിക്കുന്നു.കൊറേ കാലമായി ഇത് സഹിക്കുന്നു. രാജഭരണം അല്ലാലോ? ഇല്ലാത്ത അധികാരം ഉണ്ടെന്നു ആണ് ഗവർണറുടെ മട്ട്. കത്തുകൾ പ്രസിദ്ധപ്പെടുത്തും എന്നാണ് ഇപ്പോഴത്തെ ഭീഷണി. മുഖ്യമന്ത്രി കൊടുത്ത കത്തല്ലേ, പ്രേമലേഖനം അല്ലാലോയെന്നും കാനം ചോദിച്ചു.ഗവർണർ സ്ഥാനം മറന്നുള്ള പ്രതികരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കാനം രാജേന്ദ്രൻ. ഭരണഘടന നൽകുന്ന അധികാരങ്ങൾക്കപ്പുറം ചില അധികാരങ്ങൾ ഉണ്ടെന്ന് ഭാവിച്ച് പ്രവർത്തിക്കുന്നത് ജനാധിപത്യത്തിൽ ശരിയല്ല .
നിയമസഭ പാസ്സാക്കുന്ന നിയമങ്ങൾ വേണ്ടെന്ന് വയ്ക്കാനുള്ള അധികാരം ഗവർണർക്കില്ല.ഇത് ജനാധിപത്യത്തിലെ ശരിയായ കീഴ് വഴക്കമല്ല എന്നും കാണാം രാജേന്ദ്രൻ പറഞ്ഞു .

അതോടൊപ്പം ഗവർണർ സിബിഐയുടെ ചുമതല ഏറ്റെടുക്കുന്ന വിവരം തങ്ങൾക്കറിയില്ല എന്നും സർക്കാരിൻ്റെ അധിപനല്ല ഗവർണർ
, നിയമപ്രകാരം മാത്രമെ ഗവർണർക്ക് പ്രവർത്തിക്കാനാകൂ ,കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന് പ്രവർത്തിക്കാൻ ഇതു പോലെ കേന്ദ്രത്തിൻ്റെ ഏജൻ്റിനെ ആവശ്യമില്ല , ഏറ്റുമുട്ടലില്ലാതെ പോകാൻ മുഖ്യമന്ത്രി ശ്രമിച്ചിരുന്നു ,എന്നാൽ അതൊരു ദൗർബല്യമായി കാണേണ്ടതില്ലെന്നും കാനം കൂട്ടി ചേർത്തു .

You might also like