സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി മഴ തുടരുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം.

നാളെ കൂടി തീവ്രമഴയുണ്ടാകും. 12 ആം തിയതി മഴക്ക് കുറവുണ്ടാകും.

0

സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി മഴ തുടരുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ കൂടി തീവ്രമഴയുണ്ടാകും. 12 ആം തിയതി മഴക്ക് കുറവുണ്ടാകും. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 12ാം തിയതി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും. ഇതിന്റെ സ്വാധീനം മൂലം 13, 14, 15 തിയതികളില്‍ കനത്തമഴ ഉണ്ടാവും. സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറിടത്ത് ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. ഒരു ലക്ഷത്തോളം പേര്‍ 926 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നുണ്ട്.

കനത്ത മഴയില്‍ മലബാര്‍ മേഖല ഒറ്റപ്പെട്ടു. ട്രെയിന്‍ റോഡ് ഗതാഗതം താറുമാറായി. ഷൊര്‍ണൂര്‍-കോഴിക്കോട് പാതയിലും കണ്ണൂരിന് വടക്കോട്ടുള്ള റൂട്ടിലും ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു. താമരശേരി ചുരം വഴിയുള്ള യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

You might also like

-