കെഎസ്‌യു-യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനു നേരെ ജലപീരങ്കിയും ഗ്രനേഡും; രണ്ട് പൊലീസ് ജീപ്പുകൾ തകർത്തു

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് നിരവധി തവണ ലാത്തിവീശി. ഇതിനിടെ സെക്രട്ടേറിയറ്റ് പരിസരത്തേക്കെത്തിയ രണ്ട് പൊലീസ് വാഹനങ്ങൾ പ്രതിഷേധക്കാർ അടിച്ചു തകർത്തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.

0

കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. പൊലീസിന് നേരെ പ്രവർത്തകർ കല്ലും കുപ്പികളും വലിച്ചെറിഞ്ഞു.

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് നിരവധി തവണ ലാത്തിവീശി. ഇതിനിടെ സെക്രട്ടേറിയറ്റ് പരിസരത്തേക്കെത്തിയ രണ്ട് പൊലീസ് വാഹനങ്ങൾ പ്രതിഷേധക്കാർ അടിച്ചു തകർത്തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. സി.ഐ ഉൾപ്പെടെയുള്ള പൊലീസുകാർക്കും മാധ്യമപ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.